കോ​വി​ഡ് ചി​കി​ത്സ​യി​ലി​രി​ക്കെ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ക്ലാ​സെ​ടു​ത്ത് അ​ധ്യാ​പി​ക
Monday, August 10, 2020 9:53 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് ചി​കി​ത്സ​യി​ലി​രി​ക്കെ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ലാ​സെ​ടു​ത്ത്് അ​ധ്യാ​പി​ക. പൂ​ച്ചാ​ക്ക​ൽ എ​സ്.​എ​ൻ ട്രെ​യി​നി​ങ് കോ​ള​ജി​ലെ നാ​ച്ചു​റ​ൽ സ​യ​ൻ​സ് അ​ധ്യാ​പി​ക​യാ​യ ആ​ല​പ്പു​ഴ അ​വ​ലൂ​ക്കു​ന്ന് സ്വ​ദേ​ശി​നി​യാ​ണ് സൂം​കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം ക്ലാ​സെ​ടു​ത്ത​ത്. അ​ധ്യാ​പി​ക​യു​ടെ ഭ​ർ​ത്താ​വാ​യ ക​ഐ​സ്ആ​ർ​ടി​സി ആ​ല​പ്പു​ഴ ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ​ക്ക് നേ​ര​ത്തെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
അ​ദ്ദേ​ഹം ശ​ക്തി ഓ​ഡി​റ്റോ​റി​യ​ത്തി​ലെ ഫ​സ്റ്റ്ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​ധ്യാ​പി​ക​യ്ക്ക് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് സ​മീ​പ​ത്തു​ത​ന്നെ​യു​ള്ള മ​റ്റൊ​രു ഓ​ഡി​റ്റോ​റി​യ​ത്തി​ലെ ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ എ​ട്ട​ര​വ​യ​സു​ള്ള കു​ട്ടി ഭ​ർ​ത്തൃ​പി​താ​വി​നും മാ​താ​പി​താ​വി​നു​മൊ​പ്പ​മാ​ണ് താ​മ​സം. മൂ​വ​രും ക്വാ​റ​ന്ൈ‍​റ​നി​ലു​മാ​ണ്. രോ​ഗ​ബാ​ധി​ത​യെ​ങ്കി​ലും അ​ധ്യാ​പി​ക​യ്ക്ക് കാ​ര്യ​മാ​യ ശാ​രീ​രി​ക അ​വ​ശ​ത​ക​ളി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ പ്രി​ൻ​സി​പ്പ​ലു​മാ​യി സം​സാ​രി​ച്ച​പ്പോ​ഴാ​ണ് ഓ​ണ്‍​ലൈ​ൻ ക്ലാ​സ് എ​ടു​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​ത്.