അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന്
Monday, August 10, 2020 9:54 PM IST
ആ​ല​പ്പു​ഴ: ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും ഇ​തേത്തുട​ർ​ന്നു​ണ്ടാ​യ കൃ​ഷി​നാ​ശ​ത്തി​ൽനി​ന്നും ക​ര​ക​യ​റാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന് എ​ൻ​സി​പി സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം തോ​മ​സ് കെ. ​തോ​മ​സ്. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ഏ​കോ​പ​ന​മി​ല്ലാ​യ്മ​യാ​ണ് കു​ട്ട​നാ​ട് പാ​ക്കേ​ജ് എ​ങ്ങു​മെ​ത്താ​തെ പോ​യ​ത്. കു​ട്ട​നാ​ടി​ന് പ്രത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി കേ​ന്ദ്ര സ​ർ​ക്കാ​ർ പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

സ​ഹാ​യ​മെ​ത്തി​ക്ക​ണ​മെ​ന്ന്

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും കൃ​ഷി ന​ശി​ച്ച ക​ർ​ഷ​ക​രു​ടെ നാ​ശ​ന​ഷ്ടം തി​ട്ട​പ്പെ​ടു​ത്തി ഓ​ണ​ത്തി​നു മു​ന്പ് ക​ർ​ഷ​ക​ർ​ക്കു സ​ഹാ​യ​വും എ​ത്തി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വ​യോ​ഗം.
ഇ​തു​സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്കും കൃ​ഷി മ​ന്ത്രി​ക്കും ഇ-​മെ​യി​ൽ സ​ന്ദേ​ശം അ​യ​യ്ക്കാ​നും തീ​രു​മാ​നി​ച്ചു. നേ​തൃ​യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യൂ ചെ​റു​പ​റ​ന്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഭ​ര​ണി​ക്കാ​വ് വാ​സു​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​റ​പ്പു​റ​ത്തു മു​ര​ളി, കെ.​ജി.​ആ​ർ. പ​ണി​ക്ക​ർ, സി​ബി മൂ​ലം​കു​ന്നം, ശ്രീ​കു​മാ​ർ മു​ള​വേ​ലി​ൽ, ബീ​ന മോ​ഹ​ന​ൻ, ബി​ജു വ​ലി​യ​വീ​ട​ൻ, ജോ​ബി​ൽ പെ​രു​മാ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.