പാ​ട​ത്ത് മ​ട​വീ​ണു, റെ​യി​ൽ​പാ​ള​ത്തി​ന്‍റെ വ​ശ​മി​ടി​ഞ്ഞു
Monday, August 10, 2020 9:57 PM IST
അ​ന്പ​ല​പ്പു​ഴ: പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്ക് മ​ട വീ​ണ​തോ​ടെ റെ​യി​ൽ​വെ പാ​ള​ത്തി​ന്‍റെ വ​ശ​വും വീ​ടും ഇ​ടി​ഞ്ഞു. ത​ക​ഴി കു​ന്നു​മ്മ​യി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. കു​ന്നു​മ്മ ചെ​ത്തു​ത​റ​ക്ക​രി​പ്പാ​ടം മ​ട വീ​ണ​തോ​ടെ​യാ​ണ് സ​മീ​പ​ത്തെ റെ​യി​ൽ​വെ പാ​ളം ഇ​ടി​ഞ്ഞ​ത്. ഇ​തി​നു സ​മീ​പ​ത്തെ നൂ​റു​പ​റ​യി​ൽ മ​നോ​ഹ​ര​ന്‍റെ വീ​ടും ഇ​ടി​ഞ്ഞു. ആ​ർ​ക്കും പ​രി​ക്കി​ല്ല. 425 ഏ​ക്ക​റു​ള്ള കു​ന്നു​മ്മ ക​രി​യാ​ർ മു​ടി​യി​ല​ക്ക​രി​പ്പാ​ട​വും മ​ട​വീ​ണു. ഒ​രു​മാ​സം പ്രാ​യ​മാ​യ കൃ​ഷി പൂ​ർ​ണ​മാ​യും ന​ശി​ച്ചു. ഏ​ക്ക​റി​ന് 20,000 രൂ​പ ചെ​ല​വി​ലാ​ണ് ക​ർ​ഷ​ക​ർ കൃ​ഷി ചെ​യ്ത​ത്. മ​ട വീ​ണ​തോ​ടെ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്തി​ൽ രൂ​പീ​ക​രി​ക്കു​ന്ന കാ​ർ​ഷി​ക ക​ർ​മ​സേ​ന​യി​ലേ​ക്ക് കാ​ർ​ഷി​ക ടെ​ക്നീ​ഷ്യ​ൻ​മാ​രു​ടെ അ​പേ​ക്ഷ ക്ഷ​ണി​ച്ചു .
18 നും 55 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്തി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം 25നു ​മു​ന്പ് കൃ​ഷി​ഭ​വ​നി​ൽ അ​പേ​ക്ഷി​ക്ക​ണം.