ക്യാ​ന്പി​ൽ കാ​ൽ​വ​ഴു​തി വീ​ണ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു
Tuesday, August 11, 2020 10:11 PM IST
എ​ട​ത്വ: ത​ല​വ​ടി ഗ​വ. ഹൈ​സ്കൂ​ളി​ലെ വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി വീ​ണു പ​രി​ക്കേ​റ്റ യു​വ​തി​യെ ആം​ബു​ല​ൻ​സി​ന്‍റെ അ​ഭാ​വ​ത്തി​ൽ പെ​ട്ടി ഓ​ട്ടോ​യി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.
ത​ല​വ​ടി ഉ​ഷ രാ​ധാ​കൃ​ഷ്ണ​നെ​യാ​ണ് കാ​ലി​നു പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. കെ.​കെ. സു​ധീ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പെ​ട്ടി ഓ​ട്ടോ​യി​ൽ ഇ​ന്ന​ലെ വി​വി​ധ ചി​കി​ത്സ​യ്ക്കാ​യി മൂ​ന്നു​പേ​രെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നു. ശ​ര​ത്ത് രാ​മ​ച്ചേ​രി, മ​ണി​യ​മ്മ സ​ദാ​ന​ന്ദ​ൻ, ശ​ശി, രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​ടി​യ​ന്തര ഘ​ട്ട​ത്തി​ൽ രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി.