കു​ട്ട​നാ​ട്ടി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘം സു​സ​ജ്ജം
Tuesday, August 11, 2020 10:14 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ ര​ക്ഷാപ്ര​വ​ർ​ത്ത​ന​ങ്ങ​ളിൽ സ​ജീ​വ​മാ​യി എ​ൻഡി ആ​ർഎ​ഫ് സേ​നാം​ഗ​ങ്ങ​ൾ. എ​സി റോ​ഡ് അ​ട​ക്ക​മു​ള്ള കു​ട്ട​നാ​ട്ടി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ൽ ഒ​ഴു​കി​യെ​ത്തി​യ പോ​ള​യും മാ​ലി​ന്യ​വും അ​ട​ക്ക​മു​ള്ള​വ കു​ട്ട​നാ​ട്ടി​ലെ പ​ല പാ​ല​ങ്ങ​ളു​ടെ അ​ടി​യി​ൽ ത​ങ്ങി​യി​രു​ന്നു.
എ​ൻ​ഡി​ആ​ർഎ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ നീ​ക്കം ചെ​യ്ത് നീ​രൊഴു​ക്ക് പു​ന​ഃസ്ഥാ​പി​ച്ചു. ഇ​തു വ​ഴി​യു​ള്ള ജ​ല​ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​തോ​ടെ​യാ​ണ് ഒ​റ്റ​പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ആ​ളു​ക​ളെ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ സാ​ധി​ച്ച​ത്.
മ​ങ്കൊ​ന്പ് പാ​ല​ത്തി​നു സ​മീ​പ​ത്തു നി​ന്നും ഡി​ങ്കി ഉ​പ​യോ​ഗി​ച്ച് ആ​ളു​ക​ളെ മ​റു​ക​ര എ​ത്തി​ക്കാ​നു​ള്ള ക്ര​മീ​ര​ണ​ങ്ങ​ൾ ന​ട​ന്നു വ​രി​ക​യാ​ണ്. ഇ​ൻ​സ്പെ​ക്ട​ർ പി. ​മാ​രി​ക്ക​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 25 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കു​ട്ട​നാ​ട്ടി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.