കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ൽ ഏ​ഴു പേ​ർ​ക്കുകൂ​ടി കോ​വി​ഡ്
Tuesday, August 11, 2020 10:16 PM IST
കാ​യം​കു​ളം: സ​ന്പ​ർ​ക്കം വ​ഴി കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ൽ ഏ​ഴു​പേ​ർ​ക്കുകൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചു. കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ലും കൃ​ഷ്ണ​പു​രം പ​ഞ്ചാ​യ​ത്തി​ലും മൂ​ന്നു​പേ​ർ​ക്കു വീ​ത​വും പ​ത്തി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഒ​രാ​ൾ​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മ​ണ്ഡ​ല​ത്തി​ൽ ആ​റുപേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി. കാ​യം​കു​ളം മു​നി​സി​പ്പാ​ലി​റ്റി​യി​ലും ക​ണ്ട​ല്ലൂ​ർ, കൃ​ഷ്ണ​പു​രം പ​ഞ്ചാ​യ​ത്തു​ക​ളി​ലും ര​ണ്ടു പേ​ർ​ക്കു വീ​ത​മാ​ണ് രോ​ഗം ഭേ​ദ​മാ​യ​ത്. ഇ​തു​വ​രെ 275 പേ​ർ​ക്കാ​ണ് കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. അ​തി​ൽ 189 പേ​ർ​ക്ക് ഭേ​ദ​മാ​യി​ട്ടു​ണ്ട്. ഇ​പ്പോ​ൾ 86 ചി​കി​ത്സ​യി​ലു​ണ്ട്.