പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നും ബ​ന്ധു​ക്ക​ള്‍​ക്കും കോ​വി​ഡ്
Wednesday, August 12, 2020 10:31 PM IST
അ​മ്പ​ല​പ്പു​ഴ: പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നും തൊ​ട്ട​ടു​ത്ത ബ​ന്ധു​ക്ക​ള്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര്‍ ക്വാ​റന്‍റൈനി​ല്‍ പോ​കാ​ന്‍ നി​ര്‍​ദേ​ശം ന​ല്കി. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ വ​നി​താ അം​ഗ​ത്തി​നും മ​ക​നും ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഏ​താ​നും ദി​വ​സം മു​മ്പ് പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ തൊ​ട്ട​ടു​ത്ത ബ​ന്ധു​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് പ​ഞ്ചാ​യ​ത്തം​ഗം ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ പ​രി​ശോ​ധ​ന​യ് ക്ക് വി​ധേ​യ​മാ​ക്കി​യ​ത്.
ഇ​തി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം പു​റ​ത്തുവ​ന്ന​പ്പോ​ഴാ​ണ് പോ​സി​റ്റീ​വാ​യ​ത്. പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​മൂ​ഹ അ​ടു​ക്ക​ള ന​ട​ത്തി​വ​ന്നി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വി​ടം സ​ന്ദ​ര്‍​ശി​ച്ച​വ​രും തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രു​മ​ട​ക്കം 30 ഓ​ളം പേ​ര്‍ ക്വാ​റ​ന്‍റൈനി​ല്‍ പോ​കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യവ​കു​പ്പ് അ​റി​യി​ച്ചു.