എ​മി​ലി​ന് താമസമൊരു​ക്കി കൂ​ട്ടു​കാ​രി അ​ഫി​യ
Thursday, August 13, 2020 10:13 PM IST
ആ​ല​പ്പു​ഴ: തൂ​ക്കു​കു​ള​ത്തെ ബ്രൈ​റ്റ് ലാന്‍റ് ഡി​സ്ക​വ​റി സ്കൂ​ളി​ലെ നാ​ലാം ക്ലാസ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് എമിലും അ ഫിയയും. കൈ​ന​ക​രി പ​ള്ളി​ച്ചി​റ വീ​ട്ടി​ൽ ബി​നോ ജോ​സ​ഫി​ന്‍റെ​യും അ​ധ്യാ​പി​ക സി.​സി. സോ​ണി​യാ​യു​ടെ മ​ക​ൾ എ​മി​ൽ തേ​രേ​സ ജോ​സ​ഫും ആ​ല​പ്പു​ഴ വ​ട്ട​യാ​ൽ വാ​ർ​ഡി​ൽ അ​ലി​ഫ് മ​ൻ​സി​ലി​ൽ ബി. ​മു​ഹ​മ്മ​ദ് ന​ജീ​ബി​ന്‍റെ​യും ജി​ല്ലാ കോ​ട​തി ജീ​വ​ന​ക്കാ​രി ജാ​സ്മി​ന്‍റെയും മ​ക​ൾ അ​ഫി​യാ​യും ക​ട്ട​ച്ച​ങ്കു​ക​ളാ​ണ്.
കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്കൂ​ളു​ക​ൾ അ​ട​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ഇ​വ​ർ എ​ന്നും വാ​ട്സാ​പ്പു വ​ഴി വി​ളി​ക്കും. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച അ​ഫി​യ എ​മി​ലി​നെ വി​ളി​ച്ച​പ്പോ​ൾ എ​മി​ൽ വീ​ട്ടി​ൽ വെ​ള്ളം ക​യ​റി​യ​തി​നെത്തുട​ർ​ന്ന് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കാ​ഴ്ച അ​ഫി​യാ​യെ നൊ​ന്പ​ര​പ്പെ​ടു​ത്തി.
എ​മി​ലി​ന്‍റെ ദു​രവ​സ്ഥ അ​ഫി​യ മാ​താ​പി​താ​ക്ക​ളു​മാ​യി പ​ങ്കു​വ​ച്ച​പ്പോ​ൾ ത​ങ്ങ​ളു​ടെ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ക്കാ​ൻ പ​റ​ഞ്ഞു. മാ​താ​പി​താ​ക്ക​ളു​ടെ അ​നു​മ​തി ല​ഭി​ച്ച​തോ​ടെ ത​ന്‍റെ കൂ​ട്ടു​കാ​രി​യേ​യും അ​നു​ജ​നെ​യും അ​മ്മ​യേ​യും അ​ച്ഛ​നേ​യും അ​ഫി​യാ​യു​ടെ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ചു. ക്ഷ​ണം സ്വീ​ക​രി​ച്ച് എ​മി​ലും കു​ഞ്ഞ​നു​ജ​നും അ​മ്മ​യും അ​ച്ഛ​നും അ​ലി​യാ​യു​ടെ വീ​ട്ടി​ലെ​ത്തി.
ഇ​തി​നു​മു​ന്പ് വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ​പ്പോ​ൾ അ​മ്മ​യു​ടെ തു​ന്പോ​ളി​യി​ലെ വീ​ട്ടി​ലാ​യി​രു​ന്നു.
ഇ​പ്പോ​ൾ കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യ​തി​നാ​ൽ പോ​കാ​ൻ ഒ​രി​ട​വും ഇ​ല്ലാ​തെ ഇ​രി​ക്കു​ന്പോ​ഴാ​ണ് മ​ക​ളു​ടെ കൂ​ട്ടു​കാ​രി​യു​ടെ ക്ഷ​ണം ഉ​ണ്ടാ​യ​തെ​ന്ന് ബി​നോ ജോ​സ​ഫും സോ​ണി​യും പ​റ​ഞ്ഞു.
എ​മി​ലും കു​ടു​ബ​വും വീ​ട്ടി​ൽ എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സ​ന്തോ​ഷ​ത്തി​ലാ​യ അ​ഫി​യ ഓ​ണ്‍​ക്ലാസി​ൽ പ​ങ്കെ​ടു​ത്തും ഒ​രു​മി​ച്ച് ഭ​ക്ഷ​ണം ക​ഴി​ച്ചും ഇവർ സ​ന്തോ​ഷ നി​റ​വി​ലാ​ന്ന്.