ജി​ല്ലാ​ത​ല സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം
Thursday, August 13, 2020 10:13 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ​ത​ല സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം നാ​ളെ പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ട് മൈ​താ​നി​യി​ൽ ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് ധ​ന​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് അ​ദ്ദേ​ഹം സ്വാ​ത​ന്ത്ര്യദി​ന സ​ന്ദേ​ശം ന​ൽ​കും. ഇ​ത്ത​വ​ണ​ത്തെ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം കോ​വി​ഡ് 19 മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ര​മാ​വ​ധി ആ​ളെക്കുറ​ച്ച് പ്ര​ത്യേ​ക മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളോ​ടെ സം​ഘ​ടി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.
ഒൗ​പ​ചാ​രി​ക പ​രേ​ഡ് മാ​ത്ര​മാ​ണ് ഇ​ത്ത​വ​ണ ഉ​ണ്ടാ​വു​ക. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന പൗ​രന്മാ​ർ​ക്കും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​വാ​ദ​മി​ല്ല. ക്ഷ​ണി​ക്ക​പ്പെ​ട്ട​വ​രു​ടെ പ​ര​മാ​വ​ധി എ​ണ്ണം 100 ആ​യി​രി​ക്കും. ഇ​ത്ത​വ​ണ റി​സ​ർ​വ് പോ​ലീ​സ്, ലോ​ക്ക​ൽ പോ​ലീ​സ്, എ​ക്സൈ​സ് വി​ഭാ​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ് ഒൗ​പ​ചാ​രി​ക പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കു​ക.
മാ​ർ​ച്ച് പാ​സ്റ്റും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. മൂ​ന്നു​ ഡോ​ക്ട​ർ​മാ​ർ, ര​ണ്ടു​ ന​ഴ്സു​മാ​ർ, ര​ണ്ടു​പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ, ര​ണ്ടു​ശു​ചി​ത്വ തൊ​ഴി​ലാ​ളി​ക​ൾ, മൂ​ന്നു​കോ​വി​ഡ് രോ​ഗ​ശ​മ​നം നേ​ടി​യ വ്യ​ക്തി​ക​ൾ എ​ന്നി​വ​രെ ച​ട​ങ്ങു​ക​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ ക്ഷ​ണി​ക്കും. ഭ​ക്ഷ​ണ പാ​നീ​യ വി​ത​ര​ണം പാ​ടി​ല്ല. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കും. കൂടാ​തെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ താ​പ പ​രി​ശോ​ധ​ന ഉ​ണ്ടാ​കും. മ​തി​യാ​യ ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​റു​ക​ളും മാ​സ്കു​ക​ളും വേ​ദി​യി​ൽ ല​ഭ്യ​മാ​ക്കും.