റെ​യ്ബാ​നി​ലെ ക്യാ​ന്പ് കളക്ടർ സ​ന്ദ​ർ​ശി​ച്ചു
Thursday, August 13, 2020 10:17 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ലെ കി​ട​പ്പ് രോ​ഗി​ക​ൾ താ​മ​സി​ക്കു​ന്ന ആ​ല​പ്പു​ഴ റെ​യ്ബാ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ സ​ന്ദ​ർ​ശി​ച്ചു. ക്യാ​ന്പി​ലെ അ​ന്തേ​വാ​സി​ക​ളു​മാ​യി സം​സാ​രി​ച്ച അ​ദ്ദേ​ഹം വെ​ള്ളം ഇ​റ​ങ്ങിത്തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും ദി​വ​സ​ങ്ങ​ൾ​ക്ക് ഉ​ള്ളി​ൽ ത​ന്നെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​കു​മെ​ന്നും അ​വ​രോ​ട് പ​റ​ഞ്ഞു. ക്യാ​ന്പി​ലെ സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യ ക​ല​ക്ട​ർ ക്യാ​ന്പി​ന്‍റെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​യും, ഉ​ദ്യോ​ഗ​സ്ഥ​രെ​യും, എ​ഡി​ആ​ർ​എ​ഫ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ​യും അ​ഭി​ന​ന്ദി​ച്ച ശേ​ഷ​മാ​ണു മ​ട​ങ്ങി​യ​ത്.

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ

ആ​ല​പ്പു​ഴ: കാ​യം​കു​ളം ന​ഗ​ര​സ​ഭ 36-ാം വാ​ർ​ഡ്, ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ സ​ക്ക​റി​യ​ബ​സാ​ർ(43), പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് എ​ട്ടാം​വാ​ർ​ഡ്, ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡ്, പെ​രു​ന്പ​ളം പ​ഞ്ചാ​യ​ത്ത് അ​ഞ്ചും പ​ത്തും വാ​ർ​ഡു​ക​ൾ, ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് എ​ട്ടാം​വാ​ർ​ഡ്, തി​രു​വ​ൻ​വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത് ര​ണ്ടും ഒ​ന്പ​തും വാ​ർ​ഡു​ക​ൾ എ​ന്നി​വ​യാ​ണ് ജി​ല്ല​യി​ലെ പു​തി​യ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ. ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ നാ​ലാം​വാ​ർ​ഡ്, ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ 12, 22 വാ​ർ​ഡു​ക​ൾ, കാ​യം​കു​ളം ന​ഗ​ര​സ​ഭ നാ​ലാം വാ​ർ​ഡ്, 36-ാം വാ​ർ​ഡ്, അ​രൂ​ർ പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡ്, മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 18-ാം വാ​ർ​ഡ്, വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡ് എ​ന്നി​വ​യെ ഒ​ഴി​വാ​ക്കി.