ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് അ​നീ​തികാ​ട്ടു​ന്നു: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Friday, August 14, 2020 10:08 PM IST
ച​ങ്ങ​​നാ​​ശേ​​രി: ന്യൂ​​ന​​പ​​ക്ഷ ക്ഷേ​​മ വ​​കു​​പ്പി​​ന്‍റെ ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ 80:20 അ​​നു​​പാ​​ത​​ത്തി​​ൽ വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​തി​​ലു​​ള്ള അ​​നീ​​തി തി​​രി​​ച്ച​​റി​​യാ​​ത്ത അ​​ന്ധ​​ത ബാ​​ധി​​ച്ച സ​​ർ​​ക്കാ​​രാ​​ണ് കേ​​ര​​ളം ഭ​​രി​​ക്കു​​ന്ന​​തെ​​ന്ന് ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​മി​​തി കു​​റ്റ​​പ്പെ​​ടു​​ത്തി.
ന്യൂ​​ന​​പ​​ക്ഷ വി​​ക​​സ​​ന കോ​​ർ​​പ​റേ​​ഷ​​ൻ, ന്യൂ​​ന​​പ​​ക്ഷ ക​​മ്മീ​​ഷ​​ൻ എ​​ന്നീ സ​​ർ​​ക്കാ​​ർ സം​​വി​​ധാ​​ന​​ങ്ങ​​ളി​​ൽ എ​​ല്ലാ ന്യൂ​​ന​​പ​​ക്ഷ വി​​ഭാ​​ഗ​​ത്തി​​ൽ​നി​​ന്നു​​മു​​ള്ള അം​​ഗ​​ങ്ങ​​ളെ നി​​യ​​മി​​ക്കു​​വാ​​ൻ സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​ക​​ണ​​മെ​​ന്നും ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ളി​​ൽ ഭൂ​​രി​​പ​​ക്ഷ​​ത്തെ പ്രീ​​ണി​​പ്പി​​ക്കു​​ന്ന സ​​ർ​​ക്കാ​​ർ ന​​യം പ്ര​​തി​​ഷേ​​ധാ​​ർ​​ഹ​​മാ​​ണെ​​ന്നും ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് ചൂ​​ണ്ടി​​ക്കാ​​ട്ടി. സം​​വ​​ര​​ണേ​​ത​​ര വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കു​​ള്ള സാ​​ന്പ​​ത്തി​​ക സം​​വ​​ര​​ണം അ​​ർ​​ഹ​​രാ​​യ എ​​ല്ലാ ജ​​ന​​ങ്ങ​​ൾ​​ക്കും ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​നു​​പ​​ക​​രം പ്ര​​ത്യേ​​ക നി​​ബ​​ന്ധ​​ന​​ക​​ൾ പു​​റ​​ത്തി​​റ​​ക്കി നി​​ഷേ​​ധി​​ക്കു​​ന്ന സ​​മീ​​പ​​ന​​വും തി​​രു​​ത്ത​​ണ​​മെ​​ന്നും യോ​​ഗം ചൂ​​ണ്ടി​​ക്കാ​​ട്ടി.
പ​​ത്ത​​നം​​തി​​ട്ട​​യി​​ൽ വ​​ന​​പാ​​ല​​ക​​രു​​ടെ ക​​സ്റ്റ​​ഡി​​യി​​ലി​​രി​​ക്കെ മ​​ര​​ണ​​പ്പെ​​ട്ട വി.​​ടി. മ​​ത്താ​​യി​​യു​​ടെ മ​​ര​​ണ​​ത്തി​​നു​​ത്ത​​ര​​വാ​​ദി​​ക​​ളാ​​യ​​വ​​രെ അ​​റ​​സ്റ്റ് ചെ​​യ്ത് നി​​യ​​മ​​ത്തി​​നു മു​​ന്പി​​ൽ കൊ​​ണ്ടു​​വ​​ര​​ണ​​മെ​​ന്നും മ​​ത്താ​​യി​​യു​​ടെ ഭാ​​ര്യ​​ക്ക് ജോ​​ലി ന​​ൽ​​കാ​​ൻ സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​ക​​ണ​​മെ​​ന്നും യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു.
പ്ര ​​സി​​ഡ​​ന്‍റ് വ​​ർ​​ഗീ​​സ് ആ​​ന്‍റ​​ണി അ​​ധ്യ​ക്ഷ​​ത വ​​ഹി​​ച്ചു. ഡ​​യ​​റ​​ക്‌​ട​​ർ ഫാ. ​​ജോ​​സ് മു​​ക​​ളേ​​ൽ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി രാ​​ജേ​​ഷ് ജോ​​ണ്‍, ട്ര​​ഷ​​റ​​ർ സി​​ബി മു​​ക്കാ​​ട​​ൻ, പ്ര​​ഫ. ജാ​​ൻ​​സ​​ൻ ജോ​​സ​​ഫ്, സൈ​​ബി അ​​ക്ക​​ര, ജോ​​യി പാ​​റ​​പ്പു​​റം, ബാ​​ബു വ​​ള്ള​​പ്പു​​ര, ജോ​​ർ​​ജു​​കു​​ട്ടി മു​​ക്ക​​ത്ത്, ത​​ങ്ക​​ച്ച​​ൻ പൊ​ന്മാ​​ങ്ക​​ൽ, പി.​​പി. ജോ​​സ​​ഫ്, ബി​​ജു സെ​​ബാ​​സ്റ്റ്യ​​ൻ, ഷെ​​യ്ൻ ജോ​​സ​​ഫ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.