ത​ക​ർ​ന്ന റോ​ഡ് ന​ന്നാ​ക്കു​ന്നി​ല്ല: തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്കാൻ നാ​ട്ടു​കാ​ർ
Tuesday, September 15, 2020 10:43 PM IST
അ​ന്പ​ല​പ്പു​ഴ: ത​ക​ർ​ന്നുകി​ട​ക്കു​ന്ന റോ​ഡ് ഗ​താ​ഗ​തയോ​ഗ്യ​മാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്കാ​നൊ​രു​ങ്ങി നാ​ട്ടു​കാ​ർ. ത​ക​ഴി പ​ഞ്ചാ​യ​ത്ത് ഒ​ന്ന്്, ര​ണ്ട്, മൂ​ന്ന്, 13 വാ​ർ​ഡു​ക​ളി​ലെ വോ​ട്ട​ർ​മാ​രാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ടു​ത്ത തീ​രു​മാ​ന​മെ​ടു​ത്ത​ത്. ത​ക​ഴി ആ​ശു​പ​ത്രി റോ​ഡ് ത​ക​ർ​ന്ന് ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് അ​ഞ്ചു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി.

വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നുശേ​ഷം ഏ​ഴു​വ​ർ​ഷം മു​ന്പ് ജി. ​സു​ധാ​ക​ര​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് റോ​ഡ് പു​ന​ർ​നി​ർ​മി​ച്ചി​രു​ന്നു. അ​ഞ്ചുവ​ർ​ഷം മു​ന്പ് ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ്‌ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി റോ​ഡ് പൊ​ളി​ച്ചു.

എ​ന്നാ​ൽ, പൈ​പ്പി​ട്ട​ശേ​ഷം റോ​ഡ് ഗ​താ​ഗ​തയോ​ഗ്യ​മാ​ക്കാ​ൻ ക​രാ​റു​കാ​ര​ൻ ത​യാ​റാ​യി​ല്ല. ഇ​തി​ന് നി​ർ​ദേ​ശം അ​ധി​കൃ​ത​രും ന​ൽ​കി​യി​ല്ല. ഇ​തോ​ടെ നാ​ട്ടു​കാ​രു​ടെ യാ​ത്രാ ദു​രി​തം രൂ​ക്ഷ​മാ​യി. റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യ്ക്കു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​ത്തെ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ടാ​ഗോ​ർ ക​ലാ​കേ​ന്ദ്രം നി​ര​വ​ധി പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും നി​ര​വ​ധി പേ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കു​ക​യും ത​ക​ഴി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ജ​ന​കീ​യ മാ​ർ​ച്ച്, റോ​ഡി​ൽ ധ​ർ​ണ, പൊ​ങ്കാ​ല​യി​ട​ൽ തു​ട​ങ്ങി നി​ര​വ​ധി പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​തി​നൊ​ന്നും ഫ​ല​മു​ണ്ടാ​യി​ല്ല.

ത​ക​ഴി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, ത​ക​ഴി സ്കൂ​ൾ, പ​ട​ഹാ​രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു പോ​കാ​ൻ പ്ര​ദേ​ശ വാ​സി​ക​ൾ​ക്ക് വ​ള​രെ പ്ര​യോ​ജ​നം ചെ​യ്യു​ന്ന ഈ ​റോ​ഡ് ഇ​പ്പോ​ൾ കാ​ൽന​ട​യാ​ത്ര​യ്ക്ക് പോ​ലും സാ​ധ്യ​മാ​കാ​ത്ത സ്ഥി​തി​യാ​യി. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് വ​രു​ന്ന പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്കാ​ൻ ടാ​ഗോ​ർ ക​ലാ​കേ​ന്ദ്രം തീ​രു​മാ​നി​ച്ച​ത്. പ്ര​സി​ഡ​ന്‍റ് ടി. ​അ​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി ക​രു​മാ​ടി മോ​ഹ​ന​ൻ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. സെ​ക്ര​ട്ട​റി മ​തികു​മാ​ർ, നി​മ്മി, സു​മി​ത സു​ധീ​ഷ്, ജ​യ​തി പ്ര​താ​പ​ൻ, പ്ര​കാ​ശ് കെ.​പി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.