ആ​ട്ടി​ൻ​കു​ട്ടി​ക​ളെ വി​ത​ര​ണം​ ചെ​യ്തു
Thursday, September 17, 2020 10:11 PM IST
ചെ​ങ്ങ​ന്നൂ​ർ: പ്ര​ള​യ ബാ​ധി​ത​ർ​ക്ക് ആ​ട്ടി​ൻ​കു​ട്ടി​ക​ളെ വി​ത​ര​ണം ചെ​യ്ത് ചെ​റി​യ​നാ​ട് പ​ഞ്ചാ​യ​ത്ത്. 2018 പ്ര​ള​യ​ത്തി​ൽ ജീ​വ​നോ​പാ​ധി​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​ണ് ആ​ട്ടി​ൻ​കു​ട്ടി​ക​ളെ വി​ത​ര​ണം ചെ​യ്ത​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ചെ​റി​യ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ധ​മ്മ നി​ർ​വ​ഹി​ച്ചു. പ്ര​ള​യ ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​യി ആ​റു​ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യാ​ണ് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്. പൊ​തു വി​ഭാ​ഗ​ത്തി​ൽ 40 പേ​ർ​ക്കും പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ 20 പേ​ർ​ക്കും ഒ​രു വ്യ​ക്തി​ക്ക് ര​ണ്ട് ആ​ടു​ക​ൾ വീ​ത​മാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. 13 പേ​ർ​ക്ക് ആ​ടു​ക​ളെ വി​ത​ര​ണം ചെ​യ്ത് ക​ഴി​ഞ്ഞു. ചെ​റി​യ​നാ​ട് വെ​റ്ററി​ന​റി ഹോ​സ്പി​റ്റ​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​ദി​വ്യ ആ​ർ. ത​ങ്കം, പ​ഞ്ചാ​യ​ത്തംഗം തു​ട​ങ്ങി​യ​വ​ർ പങ്കെടുത്തു.