സ​സ്യ​മാ​ർ​ക്ക​റ്റ് ക​ട​മു​റി​ലേ​ല​ത്തി​ലൂ​ടെ യു​ഡി​എ​ഫി​ന് താ​ക്കീ​ത് ന​ൽ​കി​യെ​ന്ന് എ​ൽ​ഡി​എ​ഫ്
Friday, September 18, 2020 10:34 PM IST
കാ​യം​കു​ളം: അ​ഞ്ചു​കോ​ടി രൂ​പ ന​ഷ്ട​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​ഡി​എ​ഫി​ന് സ​സ്യ മാ​ർ​ക്ക​റ്റ് ക​ട​മു​റി​ലേ​ല​ത്തി​ലൂ​ടെ താ​ക്കീ​ത് ന​ൽ​കി​യെ​ന്ന് എ​ൽ​ഡി​എ​ഫ് ന​ഗ​ര​സ​ഭ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യോ​ഗം. സ​സ്യ​മാ​ർ​ക്ക​റ്റി​നു​ള്ളി​ലെ ക​ട​മു​റി​ക​ൾ 75000 രൂ​പയ്​ക്കുവ​രെ കൈ​മാ​റാ​ൻ 2010ൽ ​യു​ഡി​എ​ഫ് ന​ഗ​ര​ഭ​ര​ണം ധാ​ര​ണ ഉ​ണ്ടാ​ക്കി​യ​ത് ച​ട്ട​വി​രു​ദ്ധ​വും, ന​ഗ​ര​സ​ഭ​യു​ടെ പ​ണം ഇ​ഷ്ട​ക്കാ​ർ​ക്ക് വീ​തി​ച്ച് ന​ൽ​കാ​നു​ള്ള ഗൂ​ഢാലോ​ച​ന​യു​ടെ ഭാ​ഗ​വു​മാ​യി​രു​ന്നു. ഇ​ന്ന​ലെ ന​ട​ന്ന ലേ​ല ന​ട​പ​ടി​ക​ളി​ലൂ​ടെ ഇ​ത് ത​ക​ർ​ന്നെ​ന്ന് എ​ൽ​ഡി​എ​ഫ് കു​റ്റ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ ന​ട​ന്ന ലേ​ല​ന​ട​പ​ടി​ക​ളി​ൽ മൂ​ന്നു​ക​ട​മു​റി​ക​ൾ ലേ​ലം ചെ​യ്ത​തി​ൽ ന​ഗ​ര​സ​ഭ​യ്ക്ക് 53 ല​ക്ഷം രൂ​പ ല​ഭി​ച്ചു. എ​ൽഡിഎ​ഫ് നി​ല​പാ​ട് ശ​രി​വ​യ്ക്കു​ന്ന​താ​ണ് ലേ​ല ന​ട​പ​ടി.
ന​ഗ​ര​സ​ഭ​യ്ക്ക് ല​ഭി​ക്കേ​ണ്ട അ​ഞ്ചു​കോ​ടി​രൂ​പ ന​ഷ്ട​പ്പെ​ടു​ത്താ​ൻ യു​ഡി​എ​ഫ് ശ്ര​മി​ച്ചു. അ​പ​വാ​ദ പ്ര​ച​ര​ണം ന​ട​ത്തി ലേ​ല​ന​ട​പ​ടി​ക​ളെ​പ്പ​റ്റി ജ​ന​ങ്ങ​ളി​ൽ തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച​ത് പ​രാ​ജ​യ​പ്പെ​ട്ടു. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ യോ​ഗം സ്വീ​ക​രി​ച്ച ലേ​ല ന​ട​പ​ടി​ക​ളി​ൽ മൂ​ന്നു​ക​ട​മു​റി​ക​ളു​ടെ ലേ​ല​ന​ട​പ​ടി​ക​ൾ താ​ത്കാ​ലി​ക​മാ​യി സ്റ്റേ ​ചെ​യ്ത​ത് ആ​ഘോ​ഷ​മാ​ക്കി​യ​വ​ർ ഇ​ന്ന​ലെ ന​ട​ന്ന മൂ​ന്നു​ക​ട​മു​റി​ക​ളു​ടെ ലേ​ല​ത്തി​ൽ 53 ല​ക്ഷം ന​ഗ​ര​സ​ഭ​യ്ക്ക് കി​ട്ടി​യ​ത് യു​ഡി​എ​ഫി​ന് കി​ട്ടി​യ അ​ടി​യാ​ണെ​ന്ന് തി​രി​ച്ച​റി​യ​ണ​മെ​ന്നും എ​ൽ​ഡി​എ​ഫ് കു​റ്റ​പ്പെ​ടു​ത്തി. ക​ച്ച​വ​ട​ക്കാ​രെ വീ​ണ്ടും ച​തി​ക്കാ​നാ​ണ് യു​ഡി​എ​ഫ് ശ്ര​മി​ക്കു​ന്ന​ത്.
15 വ​ർ​ഷ​ത്തെ യു​ഡി​എ​ഫ് ദു​ർ​ഭ​ര​ണം ക​ണ്ടു​മ​ടു​ത്ത പ​ട്ട​ണ​ത്തി​ലെ ജ​ന​ങ്ങ​ൾ യു​ഡി​എ​ഫി​നെ ഒ​റ്റ​പ്പെ​ടു​ത്തു​മെ​ന്നും ക​ള്ള​പ്ര​ച​ാര​ണ​ങ്ങ​ൾ ത​ള്ളി​ക്ക​ള​യു​മെ​ന്നും, എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ എ​സ്. കേ​ശു​നാ​ഥ് പ​റ​ഞ്ഞു, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​ർ. ഗി​രി​ജ, എ. ​ഷി​ജി, ഷാ​മി​ലാ അ​നി​മോ​ൻ, സ​ജ്ന ഷെ​ഹീ​ർ, ആ​റ്റ​ക്കു​ഞ്ഞ്, ശ​ശി​ക​ല എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.