വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്
Friday, September 18, 2020 10:34 PM IST
മു​ഹ​മ്മ: പാ​തി​രാ​മ​ണ​ൽ ദ്വീ​പി​ൽ നി​ന്നും മാ​റ്റിപ്പാർ​പ്പി​ച്ചവ​ർ വ​സി​ക്കു​ന്ന മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് 3-ാം വാ​ർ​ഡ് കാ​യി​പ്പു​റ​ത്ത് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​കു​ന്ന​താ​യി പ​രാ​തി. മ​ലി​ന​ജ​ലം ഉ​ൾ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ടുമൂ​ലം എ​ലി​പ്പ​നി​യു​ടെ​യും ഡെ​ങ്കി​പ്പ​നി​യു​ടേ​യും ഭീ​ഷ​ണി​യി​ലാ​ണ് നാ​ട്ടു​കാ​ർ. കാ​ണ കെ​ട്ടി പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം കാ​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കു പ​രാ​തി ന​ൽ​കി.