റൂ​ട്ട് ദേ​ശ​സാ​ത്ക​ര​ണം സ്വ​കാ​ര്യ കു​ത്ത​ക​ക​ളെ സ​ഹാ​യി​ക്കാ​നെ​ന്ന് കെ​ബി​ടി​എ
Friday, September 18, 2020 10:34 PM IST
ആ​ല​പ്പു​ഴ: ധൃ​തി​പി​ടി​ച്ച് സ്വ​കാ​ര്യ​ബ​സ് റൂ​ട്ടു​ക​ൾ ദേ​ശ​സാ​ത്ക​രി​ച്ച​ത് സ്വ​കാ​ര്യ കു​ത്ത​ക​ക​ൾ​ക്കു വേ​ണ്ടി​യാ​ണെ​ന്ന് കേ​ര​ള ബ​സ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​സോ​സി​യേ​ൻ (കെ​ബി​ടി​എ) ആ​രോ​പി​ച്ചു. ഇ​തു​മൂ​ലം ഇ​രു​നൂ​റി​നു​മേ​ൽ സ്വ​കാ​ര്യബ​സു​ക​ൾ നി​ര​ത്തു​വി​ടു​ക​യും സ്വ​കാ​ര്യ​ബ​സ് ഉ​ട​മ​ക​ളും ആ​യി​ര​ത്തോ​ളം തൊ​ഴി​ലാ​ളി​കളും ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ തൊ​ഴി​ൽ​ര​ഹി​ത​രാ​യി പ​ട്ടി​ണി​യി​ലാ​കു​ക​യും ചെ​യ്യു​ന്നു. ഏ​റ്റെ​ടു​ക്കു​ന്ന റൂ​ട്ടു​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി ജ​നോ​പ​കാ​ര​പ്ര​ദ​മാ​യി സ​ർ​വീ​സ് ന​ട​ത്താ​ൻ ന​ഷ്ട​ത്തി​ലോ​ടു​ന്ന സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​നാ​വി​ല്ല. ഫ​ല​ത്തി​ൽ രാ​ജ്യ​ത്തെ യാ​ത്ര സം​വി​ധാ​നം സ്വ​കാ​ര്യ കു​ത്ത​ക​ൾ​ക്ക് കൈ​മാ​റാ​ൻ കേ​ന്ദ്രം കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന കോ​ണ്‍​ട്രാ​ക്ട് ഗ്യാ​രേ​ജ് വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​വ​ർ​ക്കി​ഷ്ട​മു​ള്ള നി​ര​ക്കി​ൽ സ​ർ​വീ​സ് ന​ട​ത്താ​മെ​ന്നു​ള്ള ന​യ​ത്തി​ന് സ​ഹാ​യ​ക​ര​മാ​കും. സം​സ്ഥാ​ന​ത്തെ ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​ർ സ്വ​ന്തം ജ​ന​ങ്ങ​ളെ കേ​ന്ദ്ര​സ​ർ​ക്കാ​രും വി​ദേ​ശ​സ്വ​ദേ​ശ കു​ത്ത​ക​ക​ളും ചേ​ർ​ന്നൊ​രു​ക്കി​വ​രു​ന്ന കെ​ണി​യി​ലേ​ക്ക് എ​റി​ഞ്ഞു​കൊ​ടു​ക്കു​ക​യാ​ണെ​ന്നും കെബി​ടി​എ ജി​ല്ലാ ​ഭാ​ര​വാ​ഹി​ക​ളു​ടെ മൊ​ബൈ​ൽ കോ​ണ്‍​ഫ​റ​ൻ​സ് വി​ല​യി​രു​ത്തി.
കൊ​റോ​ണ​യു​ടെ മ​റ​വി​ൽ കേ​ന്ദ്ര​വും സം​സ്ഥാ​ന​സ​ർ​ക്കാ​രും ചേ​ർ​ന്നൊ​രു​ക്കി​യി​രി​ക്കു​ന്ന ഈ ​കെ​ണി​ക്കെ​തി​രെ പ്ര​തി​ക​രി​ക്കാ​തി​രി​ക്കാ​ൻ സ്വ​കാ​ര്യ​ബ​സ് മേ​ഖ​ല​യ്ക്കാ​വി​ല്ല. ന​യം തി​രു​ത്തു​ന്ന​തി​നും സം​സ്ഥാ​ന​ത്തെ അ​നേ​ക​ർ​ക്ക് തൊ​ഴി​ലും ജ​ന​ങ്ങ​ൾ​ക്ക് യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കി​വ​രു​ന്ന സ്വ​കാ​ര്യ​ബ​സ് മേ​ഖ​ല​യെ നി​ല​നി​ർത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ​ പ്ര​സി​ഡ​ന്‍റ് പി.​ജെ. കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ​സ്.​എം. നാ​സ​ർ, എ​ൻ. സ​ലിം, ഷാ​ജി​ലാ​ൽ, റി​നു സ​ഞ്ചാ​രി, സ​ത്താ​ർ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.