കൃ​ഷി​ഭ​വ​നു​ക​ൾ​ക്കു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി
Saturday, September 19, 2020 10:19 PM IST
തു​റ​വൂ​ർ:​ എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്ത് കാ​ർ​ഷി​ക ക​ർ​മ സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കു​ക, ജ​നാ​ധി​പ​ത്യരീ​തി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് എ​ഴു​പു​ന്ന കൃ​ഷി​ഭ​വ​നു മു​ന്പി​ൽ എ​ഴു​പു​ന്ന ഈ​സ്റ്റ്, വെ​സ്റ്റ് കോ​ണ്‍​ഗ്ര​സ്‌​സ് ക​മ്മ​ിറ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി.

ജ​നാ​ധി​പ​ത്യരീ​തി​യി​ല​ല്ലാ​തെ ന​ട​ത്തി​യ തെ​ര​ഞ്ഞെടു​പ്പ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ക​ത്ത് പ​ഞ്ചാ​യ​ത്തു സെ​ക്ര​ട്ട​റി, കൃ​ഷി ഓഫീ​സ​ർ എ​ന്നി​വ​ർ​ക്ക് ന​ൽ​കി. ഡിസിസി മെംബ​ർ പി.​പി. അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല്ലു​ങ്ക​ൽ ദി​വാ​ക​ര​ൻ, വി. ​അ​നി​ൽ​കു​മാ​ർ, കെ.​ജെ. അ​നി​ൽ, എ​ൻ.​പി. ത​ന്പി, അ​ഡ്വ.​ വി.​ഷൈ​ൻ, ക്ലി​ന്‍റ​ണ്‍ ഫ്രാ​ൻ​സിസ്, കെ.​ജെ. ബാ​ബു, കെ.​എ​സ്. വേ​ലാ​യു​ധ​ൻ, ഗീ​ത ദി​നേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.