അ​ൾ​ഷി​മേ​ഴ്സ് ദി​നാ​ച​ര​ണ വെ​ബി​നാ​ർ നാളെ
Saturday, September 19, 2020 10:19 PM IST
ആ​ല​പ്പു​ഴ: ഹെ​ൽ​ത്ത് ഫോ​ർ ഓൾ ഫൗ​ണ്ടേ​ഷ​ന്‍റെ​യും വെ​ൽ​നെ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ​യും സം​യു​ക്താഭി​മു​ഖ്യ​ത്തി​ൽ ലോ​ക അ​ൾ​ഷി​മേ​ഴ്സ് ദി​ന​ വെബി​നാ​ർ നാളെ 2.30ന് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ.​ ബി.​ പ​ദ്മ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ൾ​ഷി​മേ​ഴ്സ് പ്ര​ശ്ന​ങ്ങ​ളും പ​രി​ഹാ​ര​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോള​ജി​ലെ ന്യൂ​റോ മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ.​ സി.​വി. ​ഷാ​ജി വി​ഷ​യം അ​വ​ത​രി​പ്പി​ക്കും. വെ​ബി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ഇ​തോ​ടൊ​പ്പ​മു​ള്ള ലി​ങ്കി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. വി​വ​ര​ങ്ങ​ൾ​ക്ക് 8891010637.

ആലപ്പുഴ: അ​ത്‌ല​റ്റി​ക്കോ ഡി ആ​ല​പ്പു​ഴ​യു​ടെ പു​തി​യ സം​രം​ഭ​മാ​യ ‘ക​യ​ക്’ ബോ​ട്ടു​ക​ളു​ടെ പ​രി​ശീ​ല​ന​ പ​രി​പാ​ടി നാ​ളെ ആ​രം​ഭി​ക്കു​ം. ക്ല​ബ്ബ് സ്വ​ന്ത​മാ​യി വാ​ങ്ങി​യ ബോ​ട്ടു​ക​ൾ കാ​യി​ക വി​നോ​ദ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ആ​ർ​ക്കും സ്ത്രീ ​പു​രു​ഷഭേ​ദ​മെ​ന്യേ പ​രി​ശീ​ല​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ം. മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ക എ​ന്ന​തി​ലു​പ​രി​ കാ​യി​ക​ക്ഷ​മ​ത നി​ല​നി​ർ​ത്തി രോ​ഗ​ത്തെ ഒ​ഴി​വാ​ക്കി ജീ​വി​ക്കു​ക എ​ന്നു​ള്ള​താ​ണ് ക്ല​ബ്ബി​ന്‍റെ ല​ക്ഷ്യം. നാ​ള​ത്തെ ബോ​ട്ടു​ക​ളു​ടെ ഉ​ദ്ഘാ​ട​നം മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ നി​ർ​വ​ഹി​ക്കും. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് പി.​ജെ. ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. മ​നോ​ജ് കു​മാ​ർ, ടോ​മി പു​ലി​ക്കാ​ട്ടി​ൽ, കെ.കെ. നാ​സ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിക്കും. തു​ട​ർ​ന്ന് ക്ല​ബ് പു​റ​ത്തി​റ​ക്കു​ന്ന ഒ​ഫീ​ഷ്യ​ൽ ജഴ്സിയു​ടെ ഉ​ദ്ഘാ​ട​നം പ്ര​ശ​സ്ത സി​നി​മാ ന​ട​ൻ സ​ണ്ണി വെ​യി​ൻ നി​ർ​വ​ഹി​ക്കും.