ചേ​ർ​ത്ത​ലയിൽ കോ​വി​ഡ് വീ​ണ്ടും പി​ടി​മു​റു​ക്കു​ന്നു
Saturday, September 19, 2020 10:21 PM IST
ചേ​ർ​ത്ത​ല: താ​ലൂ​ക്കി​ൽ വീ​ണ്ടും കോ​വി​ഡ് പി​ടി​മു​റു​ക്കു​ന്നു. പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ സ്വ​കാ​ര്യ പ്ലൈ​വു​ഡ് ക​ന്പ​നി​യി​ൽ 38 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക​ട​ക്കം 42 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 100 പേ​രു​ള്ള സ്ഥാ​പ​ന​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വ് റി​പ്പോ​ർ​ട്ട് ചെ​യ്ത​വ​രെ പ്ര​ത്യേ​കം നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. മ​ല​യാ​ളി​ക​ളാ​യ നാ​ലു​പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​തേത്തുട​ർ​ന്ന് ക​ന്പ​നി അ​ട​ച്ചി​ടാ​ൻ ആ​രോ​ഗ്യവ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി. രോ​ഗം സ്ഥീ​രി​ക​രി​ച്ച​വ​ർ​ക്ക് പ്ര​ത്യേ​കം താ​മ​സ​സൗ​ക​ര്യം പ​ഞ്ചാ​യ​ത്ത് ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വാ​യ​വ​രെ വീ​ണ്ടും പ​രി​ശോ​ധി​ക്കു​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ നി​ല​വി​ൽ 62 പേ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

രോ​ഗനി​ര​ക്കു കു​റ​ഞ്ഞു​വ​ന്നി​രു​ന്ന ക​ട​ക്ക​ര​പ്പ​ള്ളി, ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി.​ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 24 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ചേ​ർ​ത്ത​ല തെ​ക്കി​ൽ 11 പേ​ർ​ക്കും രോ​ഗം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.