കെ. ​കു​ഞ്ഞ​ൻ​കു​റു​പ്പ് മെ​മ്മോ​റി​യ​ൽ എ​ൽപി സ്കൂ​ൾ! തി​രി​ഞ്ഞു​നോ​ക്കാ​ൻ ആ​രു​മി​ല്ല; ത​ക​ർ​ച്ച​യു​ടെ വക്കിൽ സ്കൂൾ
Saturday, September 19, 2020 10:21 PM IST
അ​ന്പ​ല​പ്പു​ഴ: ഈ ​അ​ക്ഷ​ര​മു​റ്റ​ത്തു​നി​ന്ന് അ​റി​വു​പ​ക​ർ​ന്നത് നി​ര​വ​ധിപ്പേർ. എ​ന്നാ​ൽ പ്രാ​യാ​ധി​ക്യ​ത്താ​ൽ നി​ലം​പ​റ്റാ​റാ​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് പി​ൻ​ത​ല​മു​റ​യി​ലെ കു​രു​ന്നു​ക​ളെ പ​റ​ഞ്ഞ​യയ്​ക്കാ​ൻ ആ​രും ത​യാറാ​കു​ന്നി​ല്ല.

അ​ന്പ​ല​പ്പു​ഴ കോ​മ​ന എ​ൻഎ​സ്എ​സ് 1572-ാം ​ന​ന്പ​ർ ക​ര​യോ​ഗത്തിന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കെ. ​കു​ഞ്ഞ​ൻ​കു​റു​പ്പ് മെ​മ്മോ​റി​യ​ൽ എ​ൽപി സ്കൂ​ളാ​ണ് തി​രി​ഞ്ഞു​നോ​ക്കാ​ൻ ആ​രു​മി​ല്ലാ​തെ ത​ക​ർ​ച്ച​യു​ടെ പ​ടി​വ​ാതിൽക്കൽ എ​ത്തി​യി​രി​ക്കു​ന്ന​ത്.

പ്ര​ദേ​ശ​ത്തെ കു​ട്ടി​ക​ൾ​ക്ക് അ​ടി​സ്ഥാ​ന വി​ദ്യാ​ഭ്യാ​സം ല​ക്ഷ്യ​മി​ട്ട് കെ. ​കു​ഞ്ഞ​ൻ​കു​റു​പ്പ് ന​ൽ​കി​യ 59 സെ​ന്‍റ് സ്ഥ​ല​ത്താണ് എ​ൽപി ​സ്കൂ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ഒ​ന്നുമു​ത​ൽ നാ​ലു​വ​രെ വി​വി​ധ ഡി​വി​ഷ​നു​ക​ളി​ലാ​യി 250 ഓ​ളം കു​ട്ടി​കളുണ്ടാ​യി​രു​ന്നു ആ​ദ്യകാ​ല​ങ്ങ​ളി​ൽ.

എ​ന്നാ​ൽ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന് സു​ര​ക്ഷി​ത​മ​ല്ലാ​ത്ത കെ​ട്ടി​ട​ത്തി​ൽ കു​ട്ടി​ക​ളെ ഇ​രു​ത്താ​ൻ ര​ക്ഷ​ാക​ർ​ത്താ​ക്ക​ൾ ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ കു​ട്ടി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു. നാലു ഡി​വി​ഷ​നു​ക​ളി​ലാ​യി 30 കു​ട്ടി​ക​ളാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. കു​ട്ടി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​തി​നാ​ൽ പു​തി​യ അ​ധ്യാ​പ​ക നി​യ​മ​ന​വും ന​ട​ക്കു​ന്നി​ല്ല. പ്ര​ഥ​മ​അ​ധ്യാ​പി​ക​യ്ക്ക് പു​റ​മേ മ​റ്റൊ​രു അ​ധ്യാ​പ​ക​ൻ മാ​ത്ര​മാ​ണു​ള്ള​ത്.

താ​ത്കാലി​ക അ​ധ്യാ​പ​ക​രെ നി​യ​മി​ച്ച് സ്കൂ​ളി​നെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ മ​നേ​ജ്മെ​ന്‍റി​നും മ​റ്റ് വ​രു​മാ​ന​ങ്ങ​ളി​ല്ല. നി​ല​വി​ലു​ള്ള അ​ധ്യാ​പ​ക​രാ​ണ് ശ​ന്പ​ളം ന​ൽ​കി ര​ണ്ടു താ​ത്കാലി​ക അ​ധ്യാ​പ​ക​രെ നി​യ​മി​ച്ചി​ട്ടു​ള്ള​ത്. സു​നാ​മി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 2007ൽ ​ര​ണ്ടു​മു​റി​ക​ളു​ള്ള ഒ​രു കെ​ട്ടി​ടം പ​ണി​തു.

ഓ​ഫീ​സ് മു​റി​യി​ൽ ത​ന്നെ​യാ​ണ് ഒ​ന്നാം ക്ലാ​സും ലൈ​ബ്ര​റി​യും സ്റ്റോ​റും ക​ന്പ്യൂ​ട്ട​ർ ക്ലാ​സും ന​ട​ക്കു​ന്ന​ത്. ര​ണ്ടും മൂ​ന്നും ക്ലാ​സു​ക​ൾ ന​ട​ക്കു​ന്ന​ത് പ​ഴ​യ​കെ​ട്ടി​ട​ത്തി​ലെ മു​റി​ക​ളി​ലാ​ണ്. സ്കൂ​ളിന്‍റെ ശോ​ച്യാവ​സ്ഥ നേ​രി​ൽ​ക​ണ്ട മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പാ​ച​ക​പ്പു​ര നി​ർ​മിക്കാ​നു​ള്ള ഫ​ണ്ട് ന​ൽ​കി. പ​ണി​പൂ​ർ​ത്തീ​ക​രി​ച്ച കെ​ട്ടി​ടം 2018 ൽ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​ദ്യു​ത ചാ​ർ​ജ്, പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്കു​ള്ള വാ​ഹ​ന​സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ചെ​ല​വു​ക​ൾ വ​ഹി​ക്കു​ന്ന​ത് ര​ണ്ട് അ​ധ്യാ​പ​ക​രും കൂ​ടി​യാ​ണ്.

പു​തി​യ കെ​ട്ടി​ട​വും ചു​റ്റു​മ​തി​ലും നി​ർമി​ച്ച് മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടാ​യാ​ൽ പ്ര​ദേ​ശ​ത്തെ കു​ട്ടി​ക​ൾ​ക്ക് മ​റ്റി​ട​ങ്ങ​ളി​ൽ പോ​കാ​തെ ഇ​വി​ടെ ത​ന്നെ പ​ഠി​ക്കാ​നാ​കും. കു​ട്ടി​ക​ൾ 60നുമേ​ൽ ഉ​ണ്ടങ്കിലേ പു​തി​യ നി​യ​മ​ന​ങ്ങ​ൾ​ക്കും അം​ഗീ​കാ​രം ല​ഭി​ക്കു​ക​യു​ള്ളു. എ​ല്ലാം ശ​രി​യാ​കും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​രും കു​റ​ച്ച് കു​രു​ന്നു​ക​ളും.