ത​ക​ഴി കോ​വി​ഡ് സ​മൂ​ഹവ്യാ​പ​ന ഭീ​ഷ​ണി​യി​ൽ
Saturday, September 19, 2020 10:23 PM IST
അ​ന്പ​ല​പ്പു​ഴ: ത​ക​ഴി പ​ഞ്ചാ​യ​ത്ത് കോ​വി​ഡ് സ​മൂ​ഹവ്യാ​പ​ന ഭീ​ഷ​ണി​യി​ൽ. ശ​നി​യാ​ഴ്ച മാ​ത്രം കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 14 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 87 പേ​രെ​യാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​ത്.​ ഇ​തി​ൽ ത​ക​ഴി ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള വ​സ്ത്രവ്യാ​പാ​ര ശാ​ല​യി​ലെ മൂ​ന്നു ജീ​വ​ന​ക്കാ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.​ ത​ക​ഴി ജം​ഗ്ഷ​ൻ മു​ത​ൽ കു​ന്നു​മ്മ വ​രെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ ആ​രോ​ഗ്യവ​കു​പ്പ് ശു​പാ​ർ​ശ ന​ൽ​കി.​

ക​ഴി​ഞ്ഞദി​വ​സം കു​ന്നു​മ്മ​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ ഒ​രു കു​ട്ടി​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഈ ​കു​ട്ടി​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കും ഉ​ൾ​പ്പെ​ടെ ഇ​തി​ൽ പ​ങ്കെ​ടു​ത്ത 10 പേ​ർ​ക്കാ​ണ് ശ​നി​യാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത മൂ​ന്നു പേ​ർ​ക്ക് നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ പി​റ​ന്നാ​ൾ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​തി​ന് വീ​ട്ടു​കാ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഷി​ബു സു​കു​മാ​ര​ൻ പ​റ​ഞ്ഞു.