തോ​ട്ട​പ്പ​ള്ളി സ്പി​ല്‍​വേയുടെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു
Sunday, September 20, 2020 10:41 PM IST
അ​മ്പ​ല​പ്പു​ഴ: മ​ഴ​യി​ല്‍ തോ​ട്ട​പ്പ​ള്ളി​യി​ലെ​യും സ​മീ​പ സ്ഥ​ല​ങ്ങ​ളി​ലെയും താ​ഴ്ന്ന സ്ഥ​ല​ങ്ങ​ള്‍ വെ​ള്ള​ത്തി​ലാ​യ​തോ​ടെ തോ​ട്ട​പ്പ​ള്ളി സ്പി​ല്‍​വേയുടെ ഷ​ട്ട​ര്‍ തു​റ​ന്നു. 15 ഷ​ട്ട​റു​ക​ളാ​ണ് തു​റ​ന്ന​ത്. നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​റ് ഷ​ട്ട​റു​ക​ള്‍ തു​റ​ന്നെ​ങ്കി​ലും പൊ​ഴി​മു​ഖ​ത്ത് മ​ണ​ല്‍ അ​ടി​ഞ്ഞ​തി​നാ​ല്‍ നീ​രൊ​ഴു​ക്കി​ന് ത​ട​സം സൃ​ഷ്ടി​ച്ചു. തു​ട​ര്‍​ന്ന് ജെ​സി​ബി​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം പൊ​ഴിമു​ഖ​ത്തെ മ​ണ​ല്‍ നീ​ക്കി​യി​രു​ന്നു. ഒ​പ്പം കൂ​ടു​ത​ല്‍ ഷ​ട്ട​റു​ക​ളും തു​റ​ന്ന​തോ​ടെ മ​ഴ വെ​ള്ളം ക​ട​ലി​ലേ​ക്ക് ഒ​ഴു​കാ​ന്‍ തു​ട​ങ്ങി.

തോ​രാ​തെ പെ​യ്ത മ​ഴ​യി​ല്‍ വി​ത ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ള്‍ പി​ന്നി​ട്ട നി​ര​വ​ധി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലു​ള്‍​പ്പ​ടെ വെ​ള്ളം നി​റ​ഞ്ഞി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന​ത്. ഷ​ട്ട​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന ചു​മ​ത​ല​യി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന മെ​ക്കാ​നി​ക്ക​ല്‍ വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ണ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. വേ​ലി​യേ​റ്റ സ​മ​യ​ത്ത് ഷ​ട്ട​റു​ക​ള്‍ അ​ട​ക്കു​ക​യും വേ​ലി​യി​റ​ക്ക സ​മ​യ​ത്ത് ഷ​ട്ട​റു​ക​ള്‍ തു​റ​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​വൃത്തി​ക​ള്‍ കൃ​ത്യ​മാ​യ​തോ​ടെ താ​ഴ്ന്ന സ്ഥ​ല​ങ്ങ​ളി​ല്‍നിന്നും വെ​ള്ളം വേ​ഗ​ത്തി​ല്‍ ഒ​ഴു​കിമാ​റു​ന്നു​ണ്ട്. തു​ലാ​വ​ര്‍​ഷം ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ ഷ​ട്ട​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.