പാ​യ​ല്‍ശ​ല്യ​ത്തി​ല്‍ വ​ല​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ
Sunday, September 20, 2020 10:41 PM IST
പൂ​ച്ചാ​ക്ക​ല്‍: കാ​യ​ല്‍ മേ​ഖ​ല​യി​ല്‍ മ​ത്സ്യ​ല​ഭ്യ​ത കു​റ​ഞ്ഞ് ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഇ​രു​ട്ട​ടി​യാ​യി പാ​യ​ല്‍ ശ​ല്യ​വും.​വേ​മ്പ​നാ​ട്ട്, കൈ​ത​പ്പു​ഴ കാ​യ​ല്‍ എ​ന്നി​വ​യു​ടെ കൈ​വ​ഴി​ക​ളി​ലെ​ല്ലാം ആ​ഫ്രി​ക്ക​ന്‍ പാ​യ​ല്‍ അ​ട​ക്കം നി​റ​ഞ്ഞു. ഇ​ത് ഉ​ള്‍​നാ​ട​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​മാ​ര്‍​ഗം താ​റു​മാ​റാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പൂ​ച്ചാ​ക്ക​ല്‍, ഉ​ള​വെ​യ്പ്, ഊ​ടു​പു​ഴ, അ​ഞ്ചു​തു​രു​ത്ത്, തൈ​ക്കാ​ട്ടു​ശേ​രി, കാ​ക്ക​ത്തു​രു​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പാ​യ​ല്‍ നി​റ​ഞ്ഞ​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍ ഏ​റെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ക​യാ​ണ്.

കോ​രു​വ​ല, വീ​ശു​വ​ല, രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന ഉ​ള്‍​നാ​ട​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പാ​യ​ല്‍​മൂ​ലം ജോ​ലി ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ലോ​ക്ക്ഡൗ​ണ്‍ മൂ​ലം ഒ​രു മാ​സ​ക്കാ​ലം വ​രെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കാ​ന്‍ ക​ഴി​യാ​തെ പ​ട്ടി​ണി​യു​ടെ വ​ക്കി​ല്‍ എ​ത്തി​യ നി​ര​വ​ധി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ള്‍ ഉ​ണ്ട്. ക​ക്കാ​വാ​ര​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​സ്ഥ​യും സ​മാ​ന​മാ​ണ്. വേ​മ്പ​നാ​ട്ടു​കാ​യ​ലി​ലും കൈ​ത​പ്പു​ഴ കാ​യ​ലി​ലും പാ​യ​ല്‍ കെ​ട്ടി​നി​ല്‍​ക്കു​ന്ന​ത് ജ​ല​ഗ​താ​ഗ​ത​ത്തി​നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും ഭീ​ഷ​ണി​യാ​കു​ന്നു. കൈ​ത​പ്പു​ഴ കാ​യ​ലി​ല്‍ പ​ള്ളി​പ്പു​റം മു​ത​ല്‍ അ​രൂ​ക്കു​റ്റി വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പാ​യ​ല്‍ ശ​ല്യം രൂ​ക്ഷ​മാ​കു​ക​യാ​ണ്.

ഊ​ന്നി വ​ല​യി​ടു​ന്ന​വ​ര്‍​ക്കും നീ​ട്ടു​വ​ല​യി​ടു​ന്ന​വ​ര്‍​ക്കു​മാ​ണ് പാ​യ​ല്‍ ശ​ല്യം കൂ​ടു​ത​ല്‍ തി​രി​ച്ച​ടി​യാ​കു​ന്ന​ത്. പാ​യ​ലി​ല്‍ കു​ടു​ങ്ങി വ​ല ന​ശി​ച്ചു​പോ​കു​ന്ന അ​വ​സ്ഥ​യാ​ണ്. അ​തേ​സ​മ​യം ഇ​ട​ത്തോ​ടു​ക​ളി​ലും പാ​യ​ല്‍​ശ​ല്യ​മു​ണ്ട്. ഉ​ള്‍​നാ​ട​ന്‍ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും കു​ട്ട​നാ​ട​ന്‍ പ​ട​ശേ​ഖ​ര​ങ്ങ​ളി​ലും കൃ​ഷി ആ​രം​ഭി​ക്കു​മ്പോ​ള്‍ കാ​യ​ലു​ക​ളി​ലേ​ക്കു പാ​യ​ല്‍ ത​ള്ളി​വി​ടു​ന്നു.

ഇ​തു മ​ഴ​യു​ള്ള​തി​നാ​ല്‍ പെ​ട്ടെ​ന്നു വ​ള​ര്‍​ന്ന് വ്യാ​പി​ക്കു​ന്ന​താ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു. കാ​യ​ല്‍ തീ​ര​ങ്ങ​ളി​ല്‍ ഇ​വ അ​ടി​ഞ്ഞു​കൂ​ടു​ന്ന​തി​നാ​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​ന്‍ ക​ഴി​യു​ന്നി​ല്ല. ദ്വീ​പ് നി​വാ​സി​ക​ള്‍​ക്ക് മ​റു​ക​ര എ​ത്താ​ന്‍ ചെ​റു​വ​ള്ള​ങ്ങ​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. പാ​യ​ല്‍ നി​റ​ഞ്ഞ​തോ​ടെ ജ​ല​ഗ​താ​ഗ​ത യാ​ത്ര​യും ദുഃ​സ​ഹ​മാ​യി. മ​റു​ക​ര​യി​ലെ​ത്താ​ന്‍ മ​ണി​ക്കൂ​റു​ക​ളോ​ളം സ​മ​യ​മെ​ടു​ക്കു​ന്ന​താ​യാ​ണ് ദ്വീ​പ് നി​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്.

അ​ഞ്ചു​തു​രു​ത്ത്, പെ​രു​മ്പ​ളം ദ്വീ​പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​ന​ങ്ങ​ള്‍ എ​റ​ണാ​കു​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ജോ​ലി​ക്ക് പോ​കു​ന്ന​വ​ര്‍​ക്ക് കൃ​ത്യ സ​മ​യ​ത്ത് എ​ത്താ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. പാ​യ​ല്‍ നീ​ക്കം ചെ​യ്യാ​ന്‍ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ക​ര്‍​മ​പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം. ദ്വീ​പ് നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യ പാ​ലം പ​ണി പൂ​ര്‍​ത്തി​ക​രി​ച്ച് ദ്വീ​പ് നി​വാ​സി​ക​ളു​ടെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്.