കാ​ന നി​ർ​മാ​ണ​ത്തി​ന്‍റെ പേ​രി​ൽ റോ​ഡ് അ​ട​ഞ്ഞു​കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ൾ
Monday, September 21, 2020 10:13 PM IST
അ​ന്പ​ല​പ്പു​ഴ: കാ​ന നി​ർ​മാ​ണ​ത്തി​ന്‍റെ പേ​രി​ൽ ഒ​രു പ്ര​ദേ​ശേ​ത്തേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡ് മാ​സ​ങ്ങ​ളാ​യി അ​ട​ച്ചി​ട്ട​തോ​ടെ നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ൽ. അ​ന്പ​ല​പ്പു​ഴ വ​ട​ക്കു പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡാ​യ ക​ന്പിവ​ള​പ്പ് അ​ട​ക്ക​മു​ള്ള പ്ര​ദേ​ശേ​ത്തേ​ക്കു ദേ​ശീ​യപാ​ത​യി​ൽ നി​ന്ന് വേ​ഗ​ത്തി​ൽ എ​ത്താ​നു​ള്ള റോ​ഡാ​ണ് ക​രാ​റു​കാ​രു​ടെ അ​നാ​സ്ഥമൂ​ലം അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​ത്. കാ​ക്കാ​ഴം റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​നു വ​ട​ക്കു​ഭാ​ഗ​ത്ത് കാ​യ​പ്പ​ള്ളി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ റോ​ഡാ​ണി​ത്.

പ്ര​ദേ​ശ​ത്തു​കാ​ർ​ക്ക് ആ​ശു​പ​ത്രി അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ പോ​കാ​നു​ള്ള ഏ​ക യാ​ത്രാ​മാ​ർ​ഗ​മാ​ണ് ഈ ​റോ​ഡ്. റോ​ഡ് ഒ​ഴി​ച്ചു​ള്ള മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ കാ​ന​യ്ക്കാ​യു​ള്ള കേ​ണ്‍​ക്രീ​റ്റ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും ഈ ​റോ​ഡി​നു കു​റു​കെയുള്ള ഭാ​ഗ​ത്ത് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​ണ്ണു മാ​റ്റി നി​ർ​മാ​ണ​ത്തി​നു പാ​ക​മാ​ക്കി​യെ​ങ്കി​ലും ആ​ഴ്ച​ക​ളാ​യി ഒ​രു പ്ര​വൃ​ത്തി​യും ചെ​യ്തി​ട്ടി​ല്ല.

പ്ര​ദേ​ശ​ത്തു​കാ​ർ​ക്ക് വ​ള​ഞ്ഞ​വ​ഴി ജം​ഗ്ഷ​നി​ലൂ​ടെ ദേ​ശീ​യ​പാ​ത​യി​ലെ​ത്താ​മെ​ങ്കി​ലും ഈ ​ഭാ​ഗ​ത്ത് നി​ര​വ​ധി ചെ​മ്മീ​ൻ വ്യ​വ​സാ​യശാ​ല​ക​ളും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ളു​ടെ പെ​രു​പ്പം മൂ​ലം ഗ​താ​ഗ​തക്കുരു​ക്കേ​റെ​യാ​ണ്. ഇ​തു​മൂ​ലം അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്.
വ​ള​ഞ്ഞ​വ​ഴി ജം​ഗ്ഷ​നി​ൽ നി​ന്നു തു​ട​ങ്ങു​ന്ന കാ​ന ദേ​ശീ​യ​പ​ത​യ്ക്ക​രി​കി​ലൂ​ടെ കാ​ക്കാ​ഴം കാ​പ്പി​തോ​ട്ടി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്.

ഒ​രു പ്ര​ദേ​ശ​ത്തി​ന്‍റെ സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം ഹ​നി​ച്ചു​ള്ള ക​രാ​റു​കാ​രു​ടെ ഈ ​നി​ല​പാ​ടി​നെ തീ​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്.

കാ​ന​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യി​ല്ലെ​ങ്കി​ൽ സ​മ​രം ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.