മാ​ർ ചേ​ന്നോ​ത്ത് ക്രൈ​സ്ത​വ​സാ​ക്ഷ്യം ന​ല്കി​യ വ്യ​ക്തി​: ക​ർ​ദി​നാ​ൾ
Tuesday, September 22, 2020 10:38 PM IST
ചേ​ർ​ത്ത​ല: ന​യ​ത​ന്ത്ര​ജ്ഞ​ത​യി​ൽ ആ​ത്മീ​യ​ത ഉ​ൾ​ച്ചേ​ർ​ത്ത് ക്രൈ​സ്ത​വ​സാ​ക്ഷ്യം ന​ല്കി​യ വ്യ​ക്തി​യാ​യി​രു​ന്നു മാ​ർ ജോ​സ​ഫ് ചേ​ന്നോ​ത്തെ​ന്ന് സീറോ മലബാർ സഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആർച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് ചേ​ന്നോ​ത്തി​ന്‍റെ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളു​ടെ സ​മാ​പ​ന സ​ന്ദേ​ശ​ത്തി​ൽ പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ്ര​ശ്ന​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളു​മു​ള്ള നിരവധി രാ​ജ്യ​ങ്ങ​ളി​ലാ​യി​രു​ന്നു ബി​ഷ​പ് മാ​ർ ജോ​സ​ഫ് ചേ​ന്നോ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം. അ​ദ്ദേ​ഹ​ത്തി​ന്‍റെ പെ​രു​മാ​റ്റ​വും സം​സാ​രരീ​തി​യും എ​ല്ലാ​വ​ർ​ക്കും പ്രി​യ​ങ്ക​ര​മാ​യി​രു​ന്നു​വെ​ന്നും ക​ർ​ദി​നാ​ൾ പ​റ​ഞ്ഞു. പാ​വ​പ്പെ​ട്ട​വ​രോ​ടും അ​വ​ശ​രോ​ടും പ്ര​ത്യേ​ക മ​മ​ത പു​ല​ർ​ത്തി​യ മാ​ർ ചേ​ന്നോ​ത്ത് ദൈ​വ​ത്തി​ന്‍റെ വി​ശ്വ​സ്ത​നാ​യ ഭൃ​ത്യ​രി​ലൊ​രു​വ​നാ​യി​രു​ന്നു​വെ​ന്ന് എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത​ൻ വി​കാ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​വേ​കി​യും വി​ശ്വ​സ്ത​നും വി​ജ്ഞാ​നി​യു​മാ​യ ന​യ​ത​ന്ത്ര​ജ്ഞ​നാ​യി​രു​ന്നു മാ​ർ ചേ​ന്നോ​ത്തെ​ന്ന് പാ​ല​ക്കാ​ട് ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്തും പ​റ​ഞ്ഞു.
ടോ​ക്കി​യോ​യി​ലും ഇ​ന്ന​ലെ മാ​ർ ചേ​ന്നോ​ത്തി​നാ​യി പ്ര​ത്യേ​ക​പ്രാ​ർ​ഥ​ന​യും ദി​വ്യ​ബ​ലി​യും ന​ട​ന്നു. സം​സ്കാ​ര ശു​ശ്രൂ​ഷ​യു​ടെ ത​ത്സ​മ​യ സം​പ്രേ​ഷ​ണം അ​തി​രൂ​പ​താ യു​ട്യൂ​ബ് ചാ​ന​ലാ​യ എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി മേ​ജ​ർ ആ​ർ​ച്ച്ഡ​യോ​സി​സ് വ​ഴി സം​പ്രേ​ഷ​ണം ചെ​യ്തി​രു​ന്നു. ചേ​ന്നോ​ത്ത് പി​താ​വി​ന്‍റെ കു​ടും​ബാം​ഗ​മാ​യ ഫാ. ​സോ​ണി പാ​ല​ത്ത​റ സി​എം​ഐ ന​ന്ദി പ​റ​ഞ്ഞു.