കോ​വി​ഡ്: മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തി​നു​ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ
Tuesday, September 22, 2020 10:38 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് സം​ശ​യി​ക്കു​ന്ന ഒ​രു വ്യ​ക്തി​യെ മ​രി​ച്ച നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചാ​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി സാ​ന്പി​ൾ ശേ​ഖ​രി​ച്ച​തി​നു​ശേ​ഷം പോ​ലീ​സ് ന​ട​പ​ടി​ക​ൾ ക​ഴി​ഞ്ഞ് മൃ​ത​ദേ​ഹം വി​ട്ടു ന​ൽ​കാ​വു​ന്ന​താ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. സ്ര​വ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കു​ന്ന​തി​നു കാ​ത്തുനി​ൽ​ക്കാ​തെ ത​ന്നെ, കോ​വി ഡ് ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേശാ​നു​സ​ര​ണം മാ​ത്രം മൃ​ത​ദേ​ഹം സം​സ്ക്ക​രി​ക്കാം. മൃ​ത​ദേ​ഹം കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ർ വ്യ​ക്തി​ഗ​ത സു​ര​ക്ഷാ ഉ​പ​ക​ര​ങ്ങ​ൾ ധ​രി​ക്ക​ണം. സം​സ്കാ​ര​ച​ട​ങ്ങി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​ൻ പാ​ടു​ള​ളൂ. മ​ര​ണ​മ​ട​ഞ്ഞ വ്യ​ക്തി ഉ​പ​യോ​ഗി​ച്ച മു​റി​യും മ​റ്റ് വ​സ്തു​ക്ക​ളും ഒ​രു ശ​ത​മാ​നം ബ്ളീ​ച്ചിം​ഗ് പൗ​ഡ​ർ ലാ​യ​നി ഉ​പ​യോ​ഗി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്ക​ണം. മൃ​ത​ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ അ​നു​വ​ദി​ക്കി​ല്ല. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മാ​ർ​ഗ​നി​ർ​ദേശ​ങ്ങ​ൾ കൃ​ത്യ​മാ​യി അ​നു​സ​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ച ശേ​ഷം മാ​ത്ര​മേ സം​സ്കാ​രം ന​ട​ത്തു​ന്നു​ള്ളൂ​വെ​ങ്കി​ൽ ബ​ന്ധു​ക്ക​ൾ ഇ​ക്കാ​ര്യം രേ​ഖാ മൂ​ലം അ​ത​തു ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണം. രേ​ഖാ​മൂ​ലം അ​റി​യി​ച്ചാ​ൽ, സ്ര​വ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കു​ന്ന​തു​വ​രെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ക്കും.