യുഡിഎ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ സ​ത്യഗ്ര​ഹ​സ​മ​രം ന​ട​ത്തി
Tuesday, September 22, 2020 10:42 PM IST
കാ​യം​കു​ളം: ന​ഗ​ര​പ്ര​ദേ​ശ​ത്തെ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന റോ​ഡു​ക​ൾ പു​ന​ർ​നി​ർ​മിക്കു​ന്ന​തി​ന് ഫ​ണ്ട് അ​നു​വ​ദി​ക്കാ​ത്ത ന​ഗ​ര​സ​ഭ ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ന്‍റെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡിഎ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​നു മു​ന്പി​ൽ വാ​യ്മൂ​ടി​ക്കെ​ട്ടി സ​ത്യ​ഗ്ര​ഹ​സ​മ​രം ന​ട​ത്തി. റോ​ഡി​ന് ആ​വ​ശ്യ​മാ​യ ഫ​ണ്ട് അ​നു​വ​ദി​ക്കാ​തെ പ​ദ്ധ​തി​പ്പ​ണം വ​ക​മാ​റ്റി ചെല​വ​ഴി​ച്ച് ധൂ​ർ​ത്ത​ടി​ക്കു​ക​യാ​ണെ​ന്ന് യുഡി​എ​ഫ് കു​റ്റ​പ്പെ​ടു​ത്തി. സ​മ​ര​ത്തി​ന്‍റെ ര​ണ്ടാംഘ​ട്ട​മാ​യി ഒ​ക്ടോ​ബ​ർ ആ​ദ്യം യുഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് നടത്തും. സ​ത്യ​ഗ്ര​ഹ​സ​മ​രം കെപിസിസി സെ​ക്ര​ട്ട​റി എ.​ ത്രി​വി​ക്ര​മ​ൻ ത​ന്പി ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​ ഇ​ർ​ഷാ​ദ്, ഗാ​യ​ത്രി ത​ന്പാ​ൻ, എ.​ ഹ​സ്‌​സ​ൻ​കോ​യ, എം.​എ.​കെ. ​ആ​സാ​ദ്, ക​ട​യി​ൽ രാ​ജ​ൻ, ന​വാ​സ് മു​ണ്ട​ക​ത്തി​ൽ, കെ.​പി.​ കൃ​ഷ്ണ​കു​മാ​രി, ഷീ​ബ ദാ​സ്, പി.​ ഷാ​ന​വാ​സ്, സു​മ​യ്യ, ഷീ​ജ നാ​സ​ർ, ഭാ​മി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.