പ​ച്ച ഇ​ര​വു​ക​രി കി​ഴ​ക്കേപാ​ട​ത്ത് പോ​ള​യി​ൽ പൊ​റു​തി​മു​ട്ടി ക​ർ​ഷ​ക​ൻ
Wednesday, September 23, 2020 10:22 PM IST
എ​ട​ത്വ: പ​ച്ച ഇ​ര​വു​ക​രി കി​ഴ​ക്കേപാ​ട​ത്തെ കാ​ക്ക​പ്പോ​ള​യി​ൽ പൊ​റു​തി​മു​ട്ടി ക​ർ​ഷ​ക​ൻ. മോ​ട്ട​ർ​ത​റ​യ്ക്ക് ചു​റ്റു​മു​ള്ള സം​ര​ക്ഷ​ണ​ഭി​ത്തിനി​ർമാണം പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ മു​ട​ങ്ങി​യെ​ന്ന് പ​രാ​തി. എ​ട​ത്വ കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ​പ്പെ​ട്ട പ​ച്ച ഇ​ര​വു​ക​രി കി​ഴ​ക്ക് പാ​ട​ത്തെ ക​ണ്ട​ത്തി​പ്പ​റ​ന്പി​ൽ ആ​ന്‍റ​ണി ചാ​ക്കോ​യു​ടെ നാ​ല​ര ഏ​ക്ക​ർ കൃ​ഷി​ഭൂ​മി​യി​ലാ​ണ് കാ​ക്ക​പ്പോ ള​യും പു​ല്ലും ത​ഴ​ച്ചുവ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന​ത്.

പാ​ട​ത്തെ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലും പോ​ള​യും പു​ല്ലു​മു​ണ്ടെ​ങ്കി​ലും ആ​ന്‍റ​ണി ചാ​ക്കോ​യു​ടെ നി​ല​ത്തി​ലാ​ണ് വാ​രി​മാ​റ്റാ​ൻ ക​ഴി​യാ​ത്ത നി​ല​യി​ലാ​യ​ത്. 50, 000 രൂ​പ മു​ത​ൽ ഒ​രു​ല​ക്ഷം രൂ​പ വ​രെ മു​ട​ക്കി​യാ​ലെ പോ​ള​യും പു​ല്ലും വാ​രി​മാ​റ്റാ​ൻ സാ​ധി​ക്കൂ. വെ​ള്ള​പ്പൊ​ക്ക സ​മ​യ​ത്ത് പ​ച്ച-​ച​ങ്ങങ്ക​രി റോ​ഡ് ക​ര​ക​വി​ഞ്ഞ് ക​യ​റി​യ​താ​ണ് പാ​ട​ത്ത് പോ​ള​യും പു​ല്ലും കെ​ട്ടി​കി​ട​ക്കു​ന്ന​ത്.

എ​ല്ലാ സീ​സ​ണി​ലും പോ​ള​യു​ടേ​യും പു​ല്ലിന്‍റേ യും ഉ​പ​ദ്ര​വ​മു​ണ്ടെ​ങ്കി​ലും ഇ​ക്കു​റി ക​ന​ത്ത ദു​രി​ത​മാ​ണ് ക​ർ​ഷ​ക​ൻ നേ​രി​ടു​ന്ന​ത്. മോ​ട്ട​ർ​ത​റ​യും വാ​ച്ചാ​ലും ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ത്ത് പോ​ള​ശ​ല്യം കൂ​ടു​ത​ലാ​യ​തി​നാ​ൽ പാ​ട​ത്തെ വെ​ള്ളം വ​റ്റി​ക്കാ​ൻ ഏ​റെ പ​ണി​പ്പെ​ടേ​ണ്ടി​വ​രു​മെ​ന്നും ക​ർ​ഷ​ക​ൻ പ​റ​യു​ന്നു. മോ​ട്ട​ർ​ത​റ​യു​ടെ ചു​റ്റു​മു​ള്ള 32 മീ​റ്റ​ർ സ്ഥ​ല​ത്ത് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മിക്കാ​ൻ ര​ണ്ടുവ​ർ​ഷം മു​ൻ​പ് 6.50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.

കു​ട്ട​നാ​ട് എം​എ​ൽ​എ തോ​മ​സ് ചാ​ണ്ടി​യു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ ആ​രം​ഭി​ച്ച സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാണം പ്രാ​രം​ഭ​ഘ​ട്ട​ത്തി​ലേ മു​ട​ങ്ങി​യി​രു​ന്നു. തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രേ​യും ജ​ന​പ്ര​തി​നി​ധി​ക​ളേ​യും അ​റി​യി​ച്ചി​ട്ടും തു​ട​ർ​നി​ർമാ​ണം എ​ങ്ങു​മെ​ത്തി​യി​ല്ലെ​ന്ന് ആ​ന്‍റ​ണി ചാ​ക്കോ പ​റ​യു​ന്നു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ​പ്പെടു​ത്തി പോ​ള​യും പു​ല്ലും നീ​ക്കം ചെ​യ്ത് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മിക്കാ​നു​ള്ള ന​ട​പ​ടി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണവ​കു​പ്പ് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു.