വി​വി​ധ തീ​ര​ദേ​ശ റോ​ഡു​ക​ളു​ടെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ഇ​ന്ന്
Wednesday, September 23, 2020 10:24 PM IST
ആ​ല​പ്പു​ഴ: പ​ണി ആ​രം​ഭി​ക്കു​ന്ന ജി​ല്ല​യി​ലെ വി​വി​ധ തീ​ര​ദേ​ശ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഫി​ഷ​റീ​സ് ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റിം​ഗ് മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. അ​തി​ശ​ക്ത​മാ​യ വെ​ള്ള​പ്പൊ​ക്കം നി​മി​ത്തം ത​ക​ർ​ന്ന ഗ്രാ​മീ​ണ റോ​ഡു​ക​ളെ ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തു​പ്ര​കാ​രം തീ​ര​ദേ​ശ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം എ​ന്ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 2019-20 സാ​ന്പ​ത്തി​ക വ​ർ​ഷം 126 റോ​ഡു​ക​ൾ​ക്കും 2021 സാ​ന്പ​ത്തി​ക വ​ർ​ഷം 81 റോ​ഡു​ക​ൾ​ക്കും യ​ഥാ​ക്ര​മം 57.36 കോ​ടി രൂ​പ​യും 30.96കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ അ​തത് നി​യോ​ജ​കമ​ണ്ഡ​ല​ങ്ങ​ളി​ലെ എം​എ​ൽ​എ​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ 30.30 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന 60 തീ​ര​ദേ​ശ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും 10.40 കോ​ടി രൂ​പ ചെ​ല​വി​ൽ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച 19 റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വു​മാ​ണ് ന​ട​ക്കു​ക. വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് ച​ട​ങ്ങ്. പ്ര​വൃ​ത്തി​ക​ളു​ടെ നി​ർ​മാ​ണ ചു​മ​ത​ല ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​നാ​ണ്.