പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ന​ട​ത്തി
Thursday, September 24, 2020 10:20 PM IST
ചേ​ർ​ത്ത​ല: എ​സ്എ​ൻ ട്ര​സ്റ്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ട​ക്കു​ന്ന ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തിരേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​സ്എ​ൻ​ഡി​പി യോ​ഗം സം​ര​ക്ഷ​ണസ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​രാ​രി​ക്കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. യോ​ഗം തെ​ര​ഞ്ഞെ​ടു​പ്പി​ൽ നോ​മി​നേ​ഷ​ൻ ന​ൽ​കി വീ​ട്ടി​ലെ​ത്തി​യ സം​ര​ക്ഷ​ണസ​മി​തി​ ഭാ​ര​വാ​ഹി​യാ​യ റി​ട്ട. എ​സ്ഐ ഹ​രി​ദാ​സി​ന്‍റെ വീ​ടി​നു​നേ​രെ ആ​ക്ര​മ​ണ​വും ഭീ​ഷ​ണി​യും ഉ​ണ്ടാ​യി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ത്ത​തി​നെത്തുട​ർ​ന്നാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​സ്എ​ൻ കോ​ള​ജി​ന് വ​ട​ക്കു​വ​ശ​ത്തുനി​ന്നും ആ​രം​ഭി​ച്ച മാ​ർ​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം ത​ട​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ ക​ണ്‍​വീ​ന​ർ അ​ഡ്വ. എ​സ്. ച​ന്ദ്ര​സേ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ​സ്. രാ​ജീ​വ്, വി​ജ​യ​ഘോ​ഷ് ചാ​ര​ങ്കാ​ട്ട്, പി.​പി. രാ​ജ​ൻ, മ​ധു​പ​രു​മ​ല, അ​ഡ്വ.​ അ​ജ​ന്തകു​മാ​ർ, ഋ​ഷി ചാ​ര​ങ്കാ​ട്ട്, പ​ര​മേ​ശ്വ​ര​ൻ, നി​ഷാ​ന്ത് ചാ​ര​ങ്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.