രാ​ഷ്ട്ര​പ​തി​ക്ക് പ​തി​നാ​യി​രം ക​ത്ത്
Friday, September 25, 2020 9:50 PM IST
ഹ​രി​പ്പാ​ട്: ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക​ർ അ​നു​ഭ​വി​ക്കു​ന്ന എ​ല്ലാ അ​വ​കാ​ശ​ങ്ങ​ളും ഇ​ല്ലാ​താ​ക്കു​ന്ന നി​ർ​ദി​ഷ്ട ദേ​ശീ​യ കാ​ർ​ഷി​ക ബി​ൽ അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്കാ​ൻ രാ​ഷ്ട്ര​പ​തി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ഹ​രി​പ്പാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ർ​ത്തി​ക​പ്പ​ള്ളി ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സ് പ​ടി​ക്ക​ൽ രാ​ഷ്ട്ര​പ​തി​ക്ക് പ​തി​നാ​യി​രം ക​ത്തു​ക​ളയയ്ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഒൗ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഞ്ഞ​നാ​ട്ട് രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 11 പ​ഞ്ചാ​യ​ത്തു​ക​ൾ​ കേ​ന്ദ്രീ​ക​രി​ച്ച് ആ​യി​രം ക​ത്തു​ക​ൾ വീ​ത​മാ​ണ് അ​യ​യ്ക്കു​ന്ന​ത്.
കാ​ർ​ത്തി​ക​പ്പ​ള്ളി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ​സ്. വി​നോ​ദ് കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​സി സെ​ക്ര​ട്ട​റി അഡ്വ. ഷു​ക്കൂ​ർ ആ​ർ, എം. ​എ. അ​ജു, തു​ള​സീ​ധ​ര​ൻ, സു​രേ​ഷ് കു​മാ​ർ, ആ​ർ നന്മജ​ൻ, ശ്രീ​ദേ​വി സോ​മ​ൻ, ഷം​ല, ര​ത്ന​കു​മാ​രി, ആ​ദ​ർ​ശ് റാം, ​ശി​വ​പ്ര​സാ​ദ് എന്നിവർ പ്രസംഗിച്ചു.