പ​ഞ്ചാ​യ​ത്തു​ക​ൾ ഇ​ന്‍റ​ലി​ജ​ന്‍റ് ഇ ഗ​വേ​ണ​ൻ​സ് സം​വി​ധാ​ന​ത്തി​ലേ​ക്ക്
Friday, September 25, 2020 9:56 PM IST
ആ​ല​പ്പു​ഴ: സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന ക​ർ​മപ​രി​പാ​ടി​യി​ലു​ൾ​പ്പെ​ടു​ത്തി 150 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ലോ​ക്ക​ൽ ഗ​വേ​ർ​ണ​ൻ​സ് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം (ഐ​എ​ൽ​ജിഎംഎ​സ്) ന​ട​പ്പി​ലാ​ക്കും.​ പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം 28നു ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വഹി​ക്കും. ഓ​പ്പ​ണ്‍ സോ​ഴ്സ് സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ കേ​ര​ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഇ​ൻ​ഫ​ർ​മേ​ഷ​ൻ കേ​ര​ള മി​ഷ​നാ​ണ് ഈ ​സോ​ഫ്റ്റ്‌വെയ​ർ ത​യാ റാ​ക്കി​യി​ട്ടു​ള്ള​ത്.
പ​ഞ്ചാ​യ​ത്തു​ക​ളി​ൽനി​ന്നും ല​ഭ്യ​മാ​കു​ന്ന 200 ൽ ​അ​ധി​കം സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ളും പ​രാ​തി​ക​ളും അ​പ്പീ​ലു​ക​ളും നി​ർ​ദേശ​ങ്ങ​ളും ഓ​ണ്‍​ലൈ​ൻ ആ​യി അ​യ​യ്ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം സോ​ഫ്റ്റ്‌വെയ​റി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.​
അ​ക്ഷ​യകേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന​യും സേ​വ​ന​ങ്ങ​ളും സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളും കൈ​പ്പ​റ്റാം. അ​തോ​ടൊ​പ്പം നി​ല​വി​ലു​ള്ള രീ​തി​യി​ൽ ത​പാ​ൽ മാ​ർ​ഗ​വും പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഫ്ര​ണ്ട് ഓ​ഫീ​സ് വ​ഴി​യും അ​പേ​ക്ഷ​ക​ന് സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​താ​ണ്.
പ​ഞ്ചാ​യ​ത്തി​ൽ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ വെ​ബ് അ​ധി​ഷ്ഠി​ത​മാ​യാണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് എ​ന്ന​തി​നാ​ൽ ജീ​വ​ന​ക്കാ​ർ​ക്ക് വീ​ട്ടി​ലി​രു​ന്നും ഈ ​സോ​ഫ്റ്റ്‌വെ യ​ർ ഉ​പ​യോ​ഗി​ച്ച് ഫ​യ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ ക​ഴി​യും.​പേ​പ്പ​ർ ര​ഹി​ത​വും പ്ര​കൃ​തി സൗ​ഹൃ​ദ​പ​ര​വു​മാ​യ ഭ​ര​ണ സം​വി​ധാ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന ഈ ​സോ​ഫ്റ്റ്‌വെയ​ർ, 24x7 ​പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി​രി​ക്കു​ന്ന​തും എ​ല്ലാ സേ​വ​ന​ങ്ങ​ളും ഒ​റ്റ കു​ട​ക്കീ​ഴി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തു​മാ​ണ്. കൂ​ടാ​തെ ഓ​ഫീ​സു​ക​ൾ ത​മ്മി​ൽ ഫ​യ​ൽ അ​യയ്​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ലോ​ക്ക​ൽ ഗ​വേ​ണ​ൻ​സ് സം​വി​ധാ​ന​ത്തി​ലൂ​ടെ ഉ​റ​പ്പാ​ക്കു​ന്നു​ണ്ട്.
തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ചെ​മ്മ​രു​തി പ​ഞ്ചാ​യ​ത്തി​ൽ ട്ര​യ​ൽ പൂ​ർ​ത്തി​യാ​ക്കി​യ സോ​ഫ്റ്റ്‌വെ​യ​ർ ആ​ദ്യഘ​ട്ട​ത്തി​ൽ 150 ഗ്രാ​മപ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.​ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഭ​ര​ണി​ക്കാ​വ്, തി​രു​വ​ൻ​വ​ണ്ടൂ​ർ, എ​ട​ത്വ, ക​രു​വാ​റ്റ, കു​മാ​ര​പു​രം, ചേ​ർ​ത്ത​ല തെ​ക്ക്, നെ​ടു​മു​ടി, ആ​ര്യാ​ട്, മ​ണ്ണ​ൻ​ചേ​രി, എ​ഴു​പു​ന്ന, ചേ​ന്നം​പ​ള്ളി​പ്പു​റം എ​ന്നീ 11 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
സേ​വ​ന​ങ്ങ​ൾ​ക്കാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ പോ​വാ​തെ വീ​ട്ടി​ലി​രു​ന്ന് മൊ​ബൈ​ലി​ലോ, ക​ന്പ്യൂ​ട്ട​റി​ലോ ക്ലി​ക്ക് ചെ​യ്താ​ൽ സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് പു​തി​യ സോ​ഫ്റ്റ് വെ​യ​ർ വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വെ​ബ് അ​ധി​ഷ്ഠിത ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലാ​ണ് ഫ​യ​ലു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.
അ​പേ​ക്ഷ​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തും സേ​വ​നം ന​ൽ​കു​ന്ന​തും മു​ൻ​ഗ​ണ​നാ​ക്ര​മം അ​നു​സ​രി​ച്ചാ​യി​രി​ക്കും. ഫ​യ​ൽ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച സ​മ​യം അ​ധി​ക​രി​ച്ചാ​ൽ മേ​ല​ധി​കാ​രി​ക​ൾ​ക്ക് അ​റി​യി​പ്പ് ല​ഭി​ക്കു​ന്ന​തി​ന് സം​വി​ധാ​നം ഉ​ണ്ട്. പൂ​ർ​ണ​മാ​യ വി​വ​ര​ങ്ങ​ളോ​ട് കൂ​ടി​യ അ​പേ​ക്ഷ​ക​ൾ​ക്ക് സി​റ്റി​സ​ണ്‍ ചാ​ർ​ട്ട​ർ അ​ടി​സ്ഥാ​ന​മാ​ക്കി സേ​വ​ന വി​ത​ര​ണ തീ​യ​തി ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള കൈ​പ്പ​റ്റ് ര​സീ​ത് ല​ഭ്യ​മാ​ക്കും. ഫ്ര​ണ്ട് ഓ​ഫീ​സ് വ​ഴി ന​ൽ​കു​ന്ന അ​പൂ​ർ​ണ​മാ​യ അ​പേ​ക്ഷ​ക​ൾ​ക്ക് അ​പാ​ക​ത സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് ത​ൽ​സ​മ​യം ല​ഭ്യ​മാ​ക്കും.
എ​ല്ലാ​വി​ധ സേ​വ​ന​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഓ​ണ്‍​ലൈ​ൻ ആ​യും അ​ക്ഷ​യ സെ​ന്‍റ​റു​ക​ൾ മു​ഖേ​ന​യും ല​ഭി​ക്കു​വാ​നു​ള്ള സം​വി​ധാ​നം. അ​പേ​ക്ഷ​യു​ടെ നി​ല​വി​ലെ സ്ഥി​തി ഓ​ണ്‍​ലൈ​ൻ ആ​യി അ​റി​യു​ന്ന​തി​നു​ള്ള സൗ​ക​ര്യം എ​ന്നീ പ്ര​ത്യേ​ക​ത​ക​ൾ പു​തി​യ സം​വി​ധാ​ന​ത്തി​ലു​ണ്ടാ​കും. വെ​ബ് അ​ധി​ഷ്ഠിത സേ​വ​ന​ങ്ങ​ൾ എ​ൽഎ​സ്ജിഡി​യു​ടെ വെ​ബ്സൈ​റ്റി​ലൂ​ടെ​യോ ഐ​എ​ൽ​ജിഎംഎ​സ് എ​ന്ന് വെ​ബ് ബ്രൗ​സ​റി​ൽ ടൈ​പ്പ് ചെ​യ്തോ ല​ഭ്യ​മാ​കും.