കുട്ടനാട് മി​നി​സി​വി​ൽ സ്റ്റേ​ഷ​നി​ൽ ലി​ഫ്റ്റില്ല; ജീവനക്കാരും ജനങ്ങളും ദുരിതത്തിൽ
Friday, September 25, 2020 9:56 PM IST
മ​ങ്കൊ​ന്പ്: കു​ട്ട​നാ​ടി​ന്‍റെ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ മി​നി​സി​വി​ൽ സ്റ്റേ​ഷ​നി​ൽ ലി​ഫ്റ്റ് സം​വി​ധാ​ന​മി​ല്ലാ​ത്ത​ത് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യെ​ത്തു​ന്ന ജ​ന​ങ്ങ​ളെ​യും ജീ​വ​ന​ക്കാ​രെ​യും ഒ​രു​പോ​ലെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. നാ​ലു നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ലെ​ത്തെ നി​ല​ക​ളി​ലെ​ത്താ​ൻ പ​ടി​ക​ൾ ക​യ​റി​യി​റ​ങ്ങി ജ​നം കു​ഴ​യു​ക​യാ​ണ്. 15 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് കെ​ട്ടി​ടം നി​ർ​മി​ച്ച​പ്പോ​ൾ സ്ഥാ​പി​ച്ച ലി​ഫ്റ്റ് സം​വി​ധാ​ന​മാ​ണ് ഇ​നി​യും പ്ര​വ​ർ​ത്തിക്കാ​തെ നോ​ക്കു​കു​ത്തി​യാ​കു​ന്ന​ത്. 2005 ജൂ​ലൈ യിലാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ന്ന​ത്.

അ​ന്നുമു​ത​ൽ ഉ​ട​ന​ടി ലി​ഫ്റ്റ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​മെ​ന്ന് പ​റ​ഞ്ഞു​കേ​ൾ​ക്കു​ക​യാ​ണ്. സ​പ്ലൈ ഓ​ഫീ​സ്, ടൗ​ണ്‍ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ്, ലേ​ബ​ർ ഓ​ഫീ​സ്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ ഓ​ഫീ​സ്, ഇ​റി​ഗേ​ഷ​ൻ, റീ​സ​ർ​വെ, കൃ​ഷിവ​കു​പ്പ് എ​ഡി ഓ​ഫീ​സ്, വാ​ണി​ജ്യവ​കു​പ്പ ഓ​ഫീ​സ്, ലീ​ഗ​ൽ മെ​ട്രോ​ള​ജി തു​ട​ങ്ങി നി​ര​വ​ധി ഓ​ഫീ​സു​ക​ളാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

250 ന​ടു​ത്ത ജീ​വ​ന​ക്കാ​രാ​ണ് ഈ ​ഓ​ഫീ​സു​ക​ളി​ലാ​യി ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​വ​യി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും ശാ​രീ​രി​ക ന്യൂ​ന​ത​ക​ൾ ഉ​ള്ള​വ​രാ​ണ്. കൃ​ഷിവ​കു​പ്പ എ​ഡി ഓ​ഫീ​സി​ൽ ബ്ലോ​ക്കി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​യി നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രും ദി​നം​പ്ര​തി എ​ത്താ​റു​ണ്ട്. വി​വി​ധ ഓ​ഫീ​സു​ക​ളി​ലാ​യി എ​ത്തു​ന്ന വ​യോ​ധി​ക​രും സ്ത്രീ​ക​ളു​മാ​ണ് ഓ​ഫീ​സു​ക​ളി​ലെ​ത്താ​ൻ പ​ടി​ക​ൾ ക​യ​റി ബു​ദ്ധി​മു​ട്ടു​ന്ന​ത്. ജ​ന​ങ്ങ​ൾ ത​ങ്ങ​ളു​ടെ ദു​രി​ത​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​രോ​ടാ​ണ് പ​റ​യാ​റു​ള്ള​ത്. എ​ന്നാ​ൽ ത​ങ്ങ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ നി​സ​ഹാ​യ​രാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ൽ ലി​ഫ്്റ്റ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് പ​ല​ത​വ​ണ അ​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ത​ഹ​സി​ൽ​ദാ​ർ വി​ജ​യ സേ​ന​ൻ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ജീ​വ​ന​ക്കാ​ർ പ​ല​ത​വ​ണ ഈ ​ആ​വ​ശ്യം അ​റി​യി​ച്ച​തി​ന്‍റെ വെ​ളി​ച്ച​ത്തി​ലാ​ണ് വി​ഷ​യം ലി​ഫ്റ്റി​ന്‍റെ ചു​മ​ത​ല​യു​ള്ള പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗം അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ദ​യി​ൽ പെ​ടു​ത്തി​യ​ത്്. എ​ന്നാ​ൽ ഇ​നി​യും അ​നു​കൂ​ല​മാ​യ ന​ട​പ​ടി​ക​ൾ ഉണ്ടാ​യി​ട്ടി​ല്ല. അ​ടു​ത്തകാ​ല​ത്താ​യി ലി​ഫ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ല​ക്ട്രി​ക്ക​ൽ ജോ​ലി​ക​ൾ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.