എ​സ്പി​ക്ക് പ്ര​ണാ​മ​ങ്ങ​ളു​മാ​യി ആ​ല​പ്പു​ഴ​യി​ലെ സം​ഗീ​താ​സ്വാ​ദ​ക​ർ
Friday, September 25, 2020 9:56 PM IST
ആ​ല​പ്പു​ഴ: പ്രി​യ​പ്പെ​ട്ട ഗാ​യ​ക​ൻ എ​സ്.​പി.​ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ വേ​ർ​പാ​ടി​ൽ അ​നു​ശോ​ചി​ച്ച് ആ​ല​പ്പു​ഴ​യി​ലെ സം​ഗീ​ത പ്രേ​മി​ക​ൾ ശ്ര​ദ്ധാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. സി​ഡാം, ഹാ​ർ​മണി മ്യൂ​സി​ക് ക്ല​ബ്, റോ​ട്ട​റി ക്ല​ബ് ഓ​ഫ് ആ​ല​പ്പി ഗ്രേ​റ്റ​ർ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ​ത്തി​ൽ ഹാ​ർമണി മ്യൂ​സി​ക് ക്ല​ബ് അം​ഗ​ങ്ങ​ൾ എ​സ്.​പിയു​ടെ ഗാ​ന​ങ്ങ​ളാ​ല​പി​ച്ചു. പ്ര​ദീ​പ് കൂ​ട്ടാ​ല, ജോ​യി സാ​ക്സ്, ന​സീ​ർ സ​ലാം, ഫി​ലി​പ്പോ​സ് ത​ത്ത​ന്പ​ള്ളി, ജോ​മോ​ൻ ക​ണ്ണാ​ട്ട് മ​ഠം, സ​ലിം ഹാ​ർ​മ​ണി, ന​സീ​ർ പു​ന്ന​യ്ക്ക​ൽ, രാ​ജീ​വ് വാ​ര്യ​ർ, ഒ.​എം.​ ഷെ​ഫീ​ക്ക്, ഫി​ലി​പ്പ്, സ​ലിം​കു​മാ​ർ, പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.