ത​ണ്ണീ​ർ​മു​ക്കം മ​ത്സ്യഗ്രാ​മ​ പ​ദ്ധ​തി: അ​ഞ്ചു​ല​ക്ഷം മ​ത്സ്യ​കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു
Saturday, September 26, 2020 10:15 PM IST
ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്തി​ന്‍റേയും മ​ത്സ്യവ​കു​പ്പി​ന്‍റേയും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വേ​ന്പ​നാ​ട് സം​ര​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ഞ്ചുല​ക്ഷം മ​ത്സ്യ​ക്കുഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​പി.​എ​സ്. ജ്യോ​തി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ത​ണ്ണീ​ർ​മു​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ഫി​ഷ​റീ​സ് വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന വേ​ന്പ​നാ​ട് കാ​യ​ൽ സം​ര​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് മ​ത്സ്യ​ഗ്രാ​മം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ഫി​ഷ​റീ​സ് വ​കു​പ്പി​നു കീ​ഴി​ലു​ള്ള തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ​റേ​ഷ​നു​മാ​യി ചേ​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​റു​വാ​ർ​ഡു​ക​ളി​ലാ​യി കു​ള​ങ്ങ​ളും ത​ണ്ണീ​ർ​മു​ക്കം മാ​ർ​ക്ക​റ്റി​നോ​ടു ചേ​ർ​ന്നു​ള്ള ഫി​ഷ്‌ലാൻ​ഡിം​ഗ് സെ​ന്‍റ​റും ത​ണ്ണീ​ർ​മു​ക്കം മ​ത്സ്യ​മാ​ർ​ക്ക​റ്റി​ന്‍റെ ന​വീ​ക​ര​ണ​വും ഉ​ട​ൻ ന​ട​ത്തു​മെ​ന്നും പ​ദ്ധ​തി​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മിറ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ര​മാ മ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ സി​ന്ധു വി​നു, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ സു​ധ​ർ​മ സ​ന്തോ​ഷ്, ബി​നി​ത മ​നോ​ജ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സാ​നു സു​ധീ​ന്ദ്ര​ൻ, എ​ൻ.​വി ഷാ​ജി, പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ലീ​നാ ഡെ​ന്നീ​സ്, സ്മി​തി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.