നിയമലംഘനം: 26 പേ​ർ അ​റ​സ്റ്റി​ൽ
Saturday, September 26, 2020 10:18 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 48 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 26 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 355 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യഅ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 1403 പേ​ർ​ക്കെ​തി​രെ​യും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ ലം​ഘ​നം ന​ട​ത്തി​യ ര​ണ്ടു​പേ​ർ​ക്കെ​തി​രെ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചു. ക​ണ്ട​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​ക്കി. പ​രി​ശോ​ധ​ന​യ്ക്ക് കൂ​ടു​ത​ൽ പ​ട്രോ​ളിം​ഗ് വാ​ഹ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി.