സാ​മൂ​ഹി​ക പ്ര​ത്യാ​ഘാ​ത പ​ഠ​ന റി​പ്പോ​ർ​ട്ട് ര​ണ്ടാ​ഴ്ച​യ്ക്ക​കം
Sunday, September 27, 2020 10:30 PM IST
മാ​വേ​ലി​ക്ക​ര: മി​ച്ച​ൽ ജം​ഗ്ഷ​ന്‍റെ വി​ക​സ​ന​ത്തി​നു വ​സ്തു ഏ​റ്റെ​ടു​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന സാ​മൂ​ഹി​ക പ്ര​ത്യാ​ഘാ​ത പ​ഠ​നം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ. ര​ണ്ടാ​ഴ്ച​യ്ക്ക​കം അ​വ​സാ​ന റി​പ്പോ​ർ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്കും. റി​ട്ട. ത​ഹ​സി​ൽ​ദാ​ർ എം. ​ഹാ​ഷി​മു​ദീ​ൻ കു​ഞ്ഞി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള ഏ​ജ​ൻ​സി​യാ​ണ് സാ​മൂ​ഹി​ക പ്ര​ത്യാ​ഘാ​ന പ​ഠ​നം ന​ട​ത്തു​ന്ന​ത്. ജം​ഗ്ഷ​ൻ വി​ക​സ​ന​ത്തി​നു ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്പോ​ൾ വ​സ്തു ഉ​ട​മ​ക​ൾ​ക്കു ന​ൽ​കേ​ണ്ട ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്‍റെ തോ​ത് നി​ശ്ച​യി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യാ​ണ് സാ​മൂ​ഹി​ക പ്ര​ത്യാ​ഘാ​ത പ​ഠ​നം ന​ട​ത്തു​ന്ന​ത്.
മി​ച്ച​ൽ ജം​ഗ്ഷ​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ജം​ഗ്ഷ​നി​ൽനി​ന്നു നാ​ലു​വ​ശ​ത്തേ​ക്കു​മാ​യി 95 സെ​ന്‍റ് ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കേ​ണ്ടി വ​രു​ന്ന​ത്. 164 സ​ർ​വേ ന​ന്പ​രു​ക​ളി​ലാ​യി 75 പേ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ് ഇ​ത്ര​യും സ്ഥ​ലം ഉ​ള​ള​ത്. ജ​ഗ്ഷ​ൻ വി​ക​സ​ന​ത്തി​നു വ​സ്തു ഏ​റ്റെ​ടു​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള ഗ​സ​റ്റ് വി​ജ്ഞാ​പ​നം അ​ഞ്ചു​മാ​സം മു​ന്പ് ഇ​റ​ങ്ങി​യി​രു​ന്നു. വ​സ്തു ഉ​ട​മ​യു​ടെ പേ​രും വ​സ്തു​വി​ന്‍റെ വി​സ്തീ​ർ​ണ​വും സ​ർ​വേ ന​ന്പ​രു​മ​ട​ങ്ങു​ന്ന ഭൂ​മി കൈ​വ​ശ​മെ​ടു​ക്ക​ൽ വി​ജ്ഞാ​പ​നം ഗ​സ​റ്റി​ലാ​ണ് പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ​ത്.
സാ​മൂ​ഹി​ക പ്ര​ത്യാ​ഘാ​ത പ​ഠ​ന​റി​പ്പോ​ർ​ട്ട് അം​ഗീ​ക​രി​ച്ചു ക​ഴി​ഞ്ഞാ​ൽ വ​സ്തു ഉ​ട​മ​ക​ൾ​ക്ക് ന​ൽ​കേ​ണ്ട ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്‍റെ തോ​ത് നി​ശ്ച​യി​ക്കും. ഭൂ​മി കൈ​വ​ശ​മെ​ടു​ക്ക​ൽ ത​ഹ​സി​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​റ്റെ​ടു​ക്കേ​ണ്ട വ​സ്തു​വി​ന്‍റെ രൂ​പ​രേ​ഖ ത​യാ​റാ​ക്കും.​ ഇ​തി​ന് ശേ​ഷ​മാ​ണ് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ക. 22.5 കോ​ടി രൂ​പ​യാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നാ​യി നീ​ക്കി​വ​ച്ചി​ട്ടു​ള​ള​ത്. ജം​ഗ്ഷ​നി​ൽ നി​ന്നും വ​ട​ക്കോ​ട്ട് 155 മീ​റ്റ​റും തെ​ക്കോ​ട്ട് 100 മീ​റ്റ​റും പ​ടി​ഞ്ഞാ​റേ​ക്ക് 150 മീ​റ്റ​റും കി​ഴ​ക്കോ​ട്ട് 230 മീ​റ്റ​റും ദൂ​ര​ത്തി​ലാ​ണ് വീ​തി കൂ​ട്ടു​ന്ന​ത്. നി​ല​വി​ൽ ഏ​ഴു​മു​ത​ൽ എ​ട്ടു​മീ​റ്റ​ർ വ​രെ​യാ​ണ് റോ​ഡി​ന്‍റെ വീ​തി. ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ വീ​തി 18 മീ​റ്റ​റാ​കും.
മി​ച്ച​ൽ ജ​ഗ്ഷ​ൻ വി​ക​സ​ന​ത്തി​നു ഏ​റ്റെ​ടു​ക്കേ​ണ്ടി വ​രു​ന്ന വ​സ്തു​വി​ന്‍റെ ഉ​ട​മ​ക​ൾ​ക്കാ​യി ഒ​ക്ടോ​ബ​ർ അ​ഞ്ചി​നു മാ​വേ​ലി​ക്ക​ര​യി​ൽ സി​റ്റിം​ഗ് ന​ട​ത്തും. രാ​വി​ലെ 11 മു​ത​ൽ വ്യാ​പാ​ര ഭ​വ​ൻ ഹാ​ളി​ലാ​ണ് സി​റ്റിം​ഗ്. ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ക്ഷേ​പം ഉ​ണ്ടെ​ങ്കി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് അ​വി​ടെ​യെ​ത്തി പ​റ​യാ​നു​ള്ള കാ​ര്യ​ങ്ങ​ൾ എ​ഴു​തി ന​ൽ​കാം. ഇ​തി​നാ​യി വ​സ്തു ഉ​ട​മ​ക​ളാ​യ 75 പേ​ർ​ക്ക് സാ​മൂ​ഹി​ക പ്ര​ത്യാ​ഘാ​ത പ​ഠ​നം ന​ട​ത്തു​ന്ന ഏ​ജ​ൻ​സി നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്.