ക്വാറന്‍റൈനിലായ കുടുംബത്തിനു സ​ഹാ​യ​വു​മാ​യി കു​ട്ട​നാ​ട് റെ​സ​്ക്യൂ ടീം
Monday, September 28, 2020 10:05 PM IST
എ​ട​ത്വ: കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ വ്യ​ക്തി​യു​ടെ വീ​ട്ടി​ലെ ഗ്യാ​സ​ടു​പ്പ് ത​ക​രാ​റി​ലാ​യ​പ്പോ​ൾ സ​ഹാ​യ​വു​മാ​യി കു​ട്ട​നാ​ട് റെ​സ്​ക്യൂ ടീം. ​എ​ട​ത്വ പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ വ്യ​ക്തി​യു​ടെ വീ​ട്ടി​ലെ ഗ്യാ​സ് അ​ടു​പ്പ് ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് അ​വ​ർ​ക്ക് ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലെ​ത്തി. കോ​വി​ഡി​നെ ഭ​യ​ന്ന് ഇ​വി​ടേ​ക്ക് വ​രാ​ൻ ആ​രും ത​യാ​റാ​യി​ല്ല. ആ​രോ​ഗ്യവ​കു​പ്പി​ൽ നി​ന്നും കു​ട്ട​നാ​ട് റെ​സ​ക്യൂ ടീ​മി​നെ ഈ ​വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് റെ​സ​ക്യൂ ടീം ​അം​ഗ​മാ​യ അ​ന്പി​ളി ഗ്യാ​സ് അ​ടു​പ്പ് ന​ൽ​കാ​ൻ ത​യാ​റാ​വു​ക​യും കു​ട്ട​നാ​ട് റെ​സ്ക്യൂ ടീം ​പ്ര​സി​ഡ​ന്‍റ് അ​നൂ​പ് എ​ട​ത്വ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജോ സേ​വ്യ​ർ എ​ന്നി​വ​ർ പി​പി​ഇ കി​റ്റ് അ​ട​ക്കു​ള്ള സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഗ്യാ​സ് അ​ടു​പ്പ് വീ​ട്ടി​ലെത്തി​ക്കു​ക​യു​മാ​യി​രു​ന്നു.