വ​വ്വാ​ലു​ക​ൾ സ്വൈ​രജീ​വി​തം ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​താ​യി ആ​ക്ഷേ​പം
Monday, September 28, 2020 10:08 PM IST
മ​ങ്കൊ​ന്പ്: കാ​വാ​ല​ത്ത് വ​വ്വാ​ലു​ക​ൾ ജ​ന​ങ്ങ​ളു​ടെ സ്വൈ​ര്യ​ജീ​വി​തം ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​താ​യി ആ​ക്ഷേ​പം. കോ​വി​ഡ് ഭീ​തി​യി​ൽ ക​ഴി​യു​ന്ന ജ​ന​ങ്ങ​ൾ​ക്ക് വ​വ്വാ​ലു​ക​ളു​ടെ അ​മി​ത സാ​ന്നി​ധ്യം ഇ​രു​ട്ട​ടി​യാ​കു​ക​യാ​ണ്. നി​പ്പ പോ​ലു​ള്ള മാ​ര​കരോ​ഗ​ങ്ങ​ൾ പ​ട​രാ​നു​ള്ള സാ​ധ്യ​ത​യാ​ണ് ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തു​ന്ന​ത്. കാ​വാ​ലം പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡി​ലെ ത​ട്ടാ​ശേ​രി ജം​ഗ്ഷ​ന്‍റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​വ​യു​ടെ ശ​ല്യം അ​തി​രൂ​ക്ഷ​മാ​കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ങ്ങ​ളി​ലെ മ​ര​ങ്ങ​ളി​ൽ ചേ​ക്കേ​റു​ന്ന ഇ​വ രാ​ത്രികാ​ല​ങ്ങ​ളി​ൽ പ്ര​ദേ​ശ​ത്ത് ചു​റ്റി​ക്ക​റ​ങ്ങി ശ​ല്യ​മു​ണ്ടാ​ക്കു​ന്നു. വീ​ടു​ക​ൾ​ക്കു​ള്ളി​ലും ക​യ​റി​പ്പ​റ്റു​ന്ന ഇ​വ കു​ട്ടി​ക​ളി​ൽ ഭീ​തി​യു​ള​വാ​ക്കു​ന്നു. ഇ​വ​യു​ടെ ആ​ക്ര​മ​ണം മൂ​ലം വ​ൻ​തോ​തി​ൽ വി​ള​ക​ൾ​ക്കും നാ​ശ​മു​ണ്ടാ​ക്കു​ന്ന​താ​യി പ​രാ​തി​യു​യ​രു​ന്നു​ണ്ട്. ഇ​വ​യു​ടെ സാ​മീ​പ്യ​മു​ണ്ടാ​കു​ന്ന വി​ള​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലൂ​ടെ മ​നു​ഷ്യ​രി​ലും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഉ​ണ്ടാ​കു​മോ എ​ന്ന ഭീ​തി​യി​ലാ​ണ് നാ​ട്ടു​കാ​ർ. വി​ഷ​യം പ​ല​ത​വ​ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ധി​കാ​രി​ക​ൾ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​കി​ല്ലെ​ന്നാ​ണ് പ​രാ​തി.