ധ​ർ​ണ ന​ട​ത്തി
Monday, September 28, 2020 10:08 PM IST
ചേ​ർ​ത്ത​ല: സാ​ല​റി ച​ല​ഞ്ചി​നാ​യി കെഎ​സ്ഇ​ബി ജീ​വ​ന​ക്കാ​രോ​ട് കാ​ട്ടു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ധ​ർ​ണ ന​ട​ത്തി. കെ​പി​സി​സി സെ​ക്ര​ട്ട​റി എ​സ്. ശ​ര​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ൻ​ടി​യു​സി സം​ഘ​ട​നാ നേ​താ​വാ​യി​രു​ന്ന എം.​എ​സ്. റാ​വു​ത്ത​റു​ടെ ഏ​ഴാം ച​ര​മദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു ധ​ർ​ണ. ചേ​ർ​ത്ത​ല സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​ത്തി​നാ​യി ടി​വി വി​ത​ര​ണം ചെ​യ്തു. അ​ബ്ദു​ൾ റാ​വു​ത്ത​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​വി രാ​ധാ​കൃ​ഷ്ണ​ൻ, കൃ​ഷ്ണ​കു​മാ​ർ, മു​ര​ളി, ന​സു​റു​ദ്ദീ​ൻ, പ്ര​ദീ​പ് കു​മാ​ർ, പ്ര​താ​പ​ൻ, ജോ​സ​ഫ്, സ​ത്താ​ർ, ധ​നു​ഷ്, ഫാ​സി​ൽ, സു​മേ​ഷ്, ഹ​രി​ച​ന്ദ്ര​ബാ​ബു എ​ന്നി​വ​ർ പ്രസംഗിച്ചു.

റോ​ഡി​ന് 25 ല​ക്ഷം അ​നു​വ​ദി​ച്ചു

ഹ​രി​പ്പാ​ട്: പ​ള്ളിപ്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ ചി​റ​വ​ട​ക്ക​തി​ൽ പു​ത്ത​ൻ​ക​ണ്ട​ത്തി​ൽ റോ​ഡി​ന് 25 ല​ക്ഷം അ​നു​വ​ദി​ച്ച​താ​യി പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു. സി​എം​എ​ൽ​ആ​ർ​പി പ​ദ്ധ​തി​പ്ര​കാ​ര​മാ​ണ് തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ളത്. പള്ളി​പ്പാ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​തി​പ​ക്ഷ​നേ​താ​വി​ന് ന​ൽ​കി​യ നി​വേ​ദ​ന​ത്തെത്തുട​ർ​ന്നാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. എ​ൽ​എ​സ്ജി​ഡി പ​ള്ളിപ്പാ​ട് പ​ഞ്ചാ​യ​ത്ത് അ​സി. എ​ൻ​ജി​നിയ​ർ​ക്കാ​ണ് നി​ർ​മാ​ണ​ച്ചുമ​ത​ല ന​ൽ​കി​യി​ട്ടു​ള്ളത്.