കൂ​ടു​ത​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ങ്ങു​ന്നു
Monday, September 28, 2020 10:08 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​ർ​ദ്രം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ആ​രോ​ഗ്യകേ​ന്ദ്ര​ങ്ങ​ൾ കു​ടും​ബാ​രോ​ഗ്യകേ​ന്ദ്ര​ങ്ങ​ൾ ആ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലാ​യി 54 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളെ​യാ​ണ് കു​ടും​ബാ​രോ​ഗ്യകേ​ന്ദ്ര​ങ്ങ​ളാ​ക്കാ​ൻ ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.
2017-18ലെ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​നു​വ​ദി​ച്ച 14 കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ 11ഉം 2018-19​ലെ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ര​ണ്ടെ​ണ്ണ​വും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി നാ​ടി​നു സ​മ​ർ​പ്പി​ച്ചു​ക​ഴി​ഞ്ഞു. ബാ​ക്കി​യു​ള്ള​വ​യു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മൂ​ന്നാം​ഘ​ട്ട​ത്തി​ൽ എ​ട്ടു​കു​ടും​ബാ​രോ​ഗ്യകേ​ന്ദ്ര​ങ്ങ​ൾ കൂ​ടി ജി​ല്ല​യ്ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന 40 കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ഞ്ചെ​ണ്ണ​ത്തി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. 19 കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്, ന​വം​ബ​റി​ൽ പ​തി​ന​ഞ്ച് എ​ഫ്എ​ച്ച്സി​ക​ൾ കൂ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​വു​മെ​ന്ന് എ​ൻ​എ​ച്ച്എം കോ​ണ്‍​സ​ൾ​ട്ട​ന്‍റ് എ​ൻ​ജി​നി​യ​ർ സ​ന്ധ്യാ ദി​വാ​ക​ർ പ​റ​ഞ്ഞു.
ജ​ന​ങ്ങ​ൾ​ക്ക് പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ ത​ന്നെ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ രോ​ഗീ സൗ​ഹൃ​ദ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളാ​ണ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തി സേ​വ​ന മേ​ഖ​ല വി​പു​ല​മാ​ക്കി​വ​രു​ന്നു. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം വൈ​കി​ട്ട് ആ​റു​വ​രെ ആ​ക്കു​ക​യും കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​രെ​യും പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്.
നി​ത്യേ​ന​യു​ള്ള ജീ​വി​ത​ശൈ​ലി രോ​ഗ ക്ലി​നി​ക്കു​ക​ൾ, സ്വ​കാ​ര്യ​ത​യു​ള്ള പ​രി​ശോ​ധ​ന മു​റി​ക​ൾ, മാ​ർ​ഗ​രേ​ഖ​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ചി​കി​ത്സ​ക​ൾ, ഡോ​ക്ട​ർ​മാ​രെ കാ​ണു​ന്ന​തി​നു മു​ന്പ് ന​ഴ്സു​മാ​ർ വ​ഴി പ്രീ ​ചെ​ക്ക​പ്പി​നു​ള്ള സൗ​ക​ര്യം, രോ​ഗി സൗ​ഹൃ​ദ​വും ജ​ന സൗ​ഹാ​ർ​ദ​വു​മാ​യ അ​ന്ത​രീ​ഷം എ​ന്നി​വ​യാ​ണ് ആ​ർ​ദ്രം മി​ഷ​ൻ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.
കൂ​ടാ​തെ ആ​സ്ത്‌മ, ശ്വാ​സ​ത​ട​സം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ​ക്കു​ള്ള ശ്വാ​സ് ക്ലി​നി​ക്ക്, മാ​ന​സി​കാ​രോ​ഗ്യ പ​രി​ച​ര​ണ​ത്തി​ന് ആ​ശ്വാ​സം ക്ലി​നി​ക്ക്, ഫീ​ൽ​ഡ് ത​ല​ത്തി​ൽ സ​ന്പൂ​ർ​ണ മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ടി, എ​ല്ലാ ദി​വ​സ​വും ഉ​ച്ച​ക​ഴി​ഞ്ഞ് പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്രം ക്ലി​നി​ക്കു​ക​ൾ എ​ന്നി​വ​യാ​ണ് പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ കു​ടും​ബാ​രോ​ഗ്യകേ​ന്ദ്ര​ങ്ങ​ളി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്.