11 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഗ​വേ​ണ​ൻ​സ് സി​സ്റ്റം ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, September 28, 2020 10:08 PM IST
ആ​ല​പ്പു​ഴ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ വ​ലി​യ തോ​തി​ലു​ള്ള ജ​ന​സേ​വ​ന​മാ​ണ് ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​സ്ഥാ​ന​ത്തെ 150 പ​ഞ്ചാ​യ​ത്തു​ക​ൾ സ്മാ​ർ​ട്ട് ആ​ക്കു​ന്ന ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ലോ​ക്ക​ൽ ഗ​വേ​ണ​ൻ​സ് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം (ഐഎ​ൽജിഎം​എ​സ്) പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.
ജി​ല്ല​യി​ൽ ഭ​ര​ണി​ക്കാ​വ്, തി​രു​വ​ൻ​വ​ണ്ടൂ​ർ, എ​ട​ത്വ, ക​രു​വാ​റ്റ, കു​മാ​ര​പു​രം, ചേ​ർ​ത്ത​ല തെ​ക്ക്, നെ​ടു​മു​ടി, ആ​ര്യാ​ട്, മ​ണ്ണ​ഞ്ചേ​രി, എ​ഴു​പു​ന്ന, ചേ​ന്നം​പ​ള്ളി​പ്പു​റം എ​ന്നീ 11 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
ഇ​രു​നൂ​റോ​ളം സേ​വ​ന​ങ്ങ​ൾ ഓ​ണ്‍​ലൈ​ൻ വ​ഴി ല​ഭ്യ​മാ​ക്കാ​നും സു​താ​ര്യ​മാ​യി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ പ​റ​ഞ്ഞു.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്രാ​ദേ​ശി​ക​മാ​യ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ളും ന​ട​ത്തി. കു​മാ​ര​പു​രം പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് എ​സ്. സു​രേ​ഷ്കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്ധു മോ​ഹ​ന​ൻ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ക​രു​വാ​റ്റ പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് എ​സ്. സു​ജാ​ത, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ക​ള​രി​ക്ക​ൽ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് എം.​കെ. ചാ​ക്കോ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എ​ട​ത്വയി​ൽ പ്ര​സി​ഡ​ന്‍റ് ആ​നി ഈ​പ്പ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കു​രു​വി​ള ജോ​സ​ഫ്, ജനപ്രതി നിധികൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ഭ​ര​ണി​ക്കാ​വ് പ​ഞ്ചാ​യ​ത്തി​ലെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് പ്ര​ഫ. വി. ​വാ​സു​ദേ​വ​ൻ നി​ർ​വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ നി​ഗേ​ഷ് ത​ന്പി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ ഉ​ദ്ഘാ​ട​നം ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷീ​ന സ​ന​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സ​ന്തോ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു ര​വി​കു​മാ​ർ, ജനപ്രതിനിധികൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ആ​ര്യാ​ട് പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് ക​വി​ത ഹ​രി​ദാ​സ് നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് ലീ​ലാ​മ്മ ആ​ന്‍റ​ണി നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഴു​പു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് എ​സ്.​റ്റി. ശ്യാ​മ​ളകു​മാ​രി നി​ർ​വ​ഹി​ച്ചു. ചേ​ന്നംപ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ സേ​വ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ത്തി​ലേ​ക്ക് ആ​കു​ന്ന​തു​വ​ഴി കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ വ​ള​രെ വേ​ഗ​ത്തി​ൽ ജ​ന​ങ്ങ​ളിലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് സാ​ധി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ഹ​രി​ക്കു​ട്ട​ൻ അ​റി​യി​ച്ചു. തി​രു​വ​ൻ​വ​ണ്ടൂ​ർ, ചേ​ന്നംപ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കോ​വി​ഡ് പ്ര​തി​സ​ന്ധി കാ​ര​ണം പ്രാ​ദേ​ശി​ക​മാ​യി പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യി​ല്ല.