സോ​ഷ്യ​ൽ ഡി​സ്റ്റ​ൻ​സിം​ഗ് സൈ​ക്കി​ൾ യാ​ത്ര ആല​പ്പു​ഴ​യി​ലെ​ത്തി
Tuesday, September 29, 2020 10:20 PM IST
ആ​ല​പ്പു​ഴ: സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് യാ​ത്ര ചെ​യ്യാ​ൻ സൈ​ക്കി​ളു​ക​ളാ​ണ് ഉ​ത്ത​മം എ​ന്ന സ​ന്ദേ​ശ​വു​മാ​യി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ലോ​ക സൈ​ക്കി​ൾ ദി​ന​മാ​യി​രു​ന്ന 27ന് ​കൊ​ച്ചി​യി​ൽനി​ന്നു കോ​ട്ട​യം വ​ഴി ആ​ല​പ്പു​ഴ​യി​ലേ​ക്ക് പെ​ഡ​ൽ ഫോ​ഴ്സ് കൊ​ച്ചി ന​ട​ത്തി​യ സേ​വ് പ്ലാ​ന​റ്റ് സോ​ഷ്യ​ൽ ഡി​സ്റ്റ​ൻ​സിം​ഗ് സൈ​ക്കി​ൾ യാ​ത്ര ആ​ല​പ്പു​ഴ​യി​ൽ എ​ത്തി. കൊന്പാ​ൻ സൈ​ക്കി​ൾ​സ് ഇ​ന്ത്യ, കൊ​ച്ചി മെ​ട്രോ, യു​ഡി​എ​സ് ആ​ല​പ്പു​ഴ, മാം​ഗോ മെ​ഡോ​സ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കൊ​ച്ചി​യി​ൽ നി​ന്നും 27ന് ​ആ​രം​ഭി​ച്ച സൈ​ക്കി​ൾ യാ​ത്ര സം​ഘ​ത്തെ ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി എ​ൻ.​ആ​ർ. ജ​യ​രാ​ജ് ആ​ല​പ്പു​ഴ യു​ഡി​എ​സ് ബാ​ക്ക് വാ​ട്ട​ർ റി​സോ​ർ​ട്ടി​ൽ സ്വീ​ക​രി​ച്ചു. പെ​ഡ​ൽ ഫോ​ഴ്സ് ഫൗ​ണ്ട​ർ ആ​ൻ​ഡ് ചീ​ഫ് കോ​-ഓ​ർ​ഡി​നേ​റ്റ​ർ ജോ​ബി രാ​ജു, സ​ന്തോ​ഷ് ജോ​സ​ഫ്, ഷാ​ജി പി. ​രാ​ജു, വി​മ​ൽ​രാ​ജ് സ​ക്ക​റി​യ, ജി ​ഗി​രീ​ഷ്, അ​ന​ന്തു, ഫാ​സി​ൽ, ശി​വാ​നി ഷാ​ജി, കാ​ർ​ത്തി​ക്ക് കൃ​ഷ്ണ​ൻ, അ​നി​ൽ തോ​മ​സ്, ഇ​ർ​ഷാ​ദ് മൊ​യ്തീ​ൻ, ജോ​ർ​ജ് എ​ന്നി​വ​ര​ട​ങ്ങു​ന്ന 12 അം​ഗ സം​ഘ​മാ​ണ് യാ​ത്ര​യി​ലു​ള്ള​ത്.