ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​പ്പി​രി​വ് ന​ട​ത്തു​ന്ന​താ​യി ആ​ക്ഷേ​പം
Tuesday, September 29, 2020 10:20 PM IST
അ​ന്പ​ല​പ്പു​ഴ: സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​പ്പി​രി​വ് ന​ട​ത്തു​ന്ന​താ​യി ആ​ക്ഷേ​പം. ജി​ല്ല​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മൈ​ക്രോ​ഫിനാ​ൻ​സ് സ്ഥാ​പ​ന​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം കാ​റ്റി​ൽ​പ്പ​റ​ത്തി വീ​ടു​ക​ളി​ലെ​ത്തി പ​ണ​പ്പി​രി​വ് ന​ട​ത്തു​ന്ന​ത്. ജി​ല്ല​യി​ൽ തീ​ര​ദേ​ശ​ത്തെ കു​ടും​ബ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലാ​യ​തോ​ടെ പ​ല കു​ടും​ബ​ങ്ങ​ളും പ​ണി​യി​ല്ലാ​തെ പ​ട്ടി​ണി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ​യാ​ണ് വീ​ട്ടു ചെ​ല​വി​നും മ​റ്റ് കാ​ര്യ​ങ്ങ​ൾ​ക്കു​മാ​യി സ്ത്രീ​ക​ളാ​ണ് ഇ​ത്ത​രം ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് പ​ലി​ശ​യ്ക്ക് പ​ണ​മെ​ടു​ക്കു​ന്ന​ത്. മു​ൻ കാ​ല​ങ്ങ​ളി​ലും ഇ​തേ രീ​തി​യി​ൽ പ​ണ​മെ​ടു​ക്കാ​റു​ണ്ടെ​ങ്കി​ലും ചെ​മ്മീ​ൻ പീ​ലിം​ഗ് മേ​ഖ​ല​യി​ൽ പ​ണി​യെ​ടു​ത്താ​ണ് തു​ക തി​രി​ച്ച​ട​ച്ചി​രു​ന്ന​ത്.
എ​ന്നാ​ലി​പ്പോ​ൾ ചെ​മ്മീ​ൻ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല​ട​ക്കം ഇ​പ്പോ​ൾ പീ​ലിം​ഗ് നി​ല​ച്ചി​ട്ടും ഇ​ത് ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യാ​ണ് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ പ​ണ​പ്പി​രി​വ് ന​ട​ത്തു​ന്ന​ത്.​ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ വീ​ടു​ക​ളി​ലെ​ത്തി സ്ത്രീ​കൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ പി​ന്നീ​ട് പ​ലി​ശ​യ്ക്കു പ​ണം കി​ട്ടി​ല്ലെ​ന്നു ക​രു​തി പ​ല​രും സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കാ​നും ത​യാ​റാ​യി​ട്ടി​ല്ല.​ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ഇ​ത്ത​രം പ​ണ​പ്പി​രി​വ് ന​ട​ത്ത​രു​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പ്ര​ത്യേ​ക നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​താ​ണ്. ഇ​തു​ലം​ഘി​ച്ചാ​ണ് വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി പ​ണ​പ്പി​രി​വ് ന​ട​ത്തു​ന്ന​ത്. ഇ​തൊ​ഴി​വാ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.