കേ​ര​ള എ​ക്സ്പ്ര​സ് സ​ർ​വീ​സ് ഇ​ന്നുമുതൽ; ച​ങ്ങ​നാ​ശേ​രി​യി​ൽ സ്റ്റോ​പ്പ്
Tuesday, September 29, 2020 10:20 PM IST
ച​ങ്ങ​നാ​ശേ​രി: ആ​റു​മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ഇ​ന്നുമു​ത​ൽ ഡ​ൽ​ഹി​യി​ലേ​ക്ക് കേ​ര​ള എ​ക്സ്പ്ര​സ് ട്രെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്നും ച​ങ്ങ​നാ​ശേ​രി​യി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വി​റ​ങ്ങി​യ​താ​യും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി അ​റി​യി​ച്ചു. സ്പെ​ഷൽ ട്രെ​യി​നി​ന്‍റെ ആ​ദ്യ സ​ർ​വീ​സ് ഇ​ന്നു രാ​വി​ലെ 11.15ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ഡ​ൽ​ഹി​യി​ൽനി​ന്നും ആ​രം​ഭി​ക്കും. ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള ട്രെ​യി​ൻ ഉ​ച്ച​യ്ക്ക് 1.20ന് ​ച​ങ്ങ​നാ​ശേ​രി​യി​ൽ എ​ത്തി​ച്ചേ​രും. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള കേ​ര​ള എ​ക്സ്പ്ര​സ് രാ​വി​ലെ 11.34ന് ​ച​ങ്ങ​നാ​ശേ​രി​യി​ലും 3.15ന് ​തി​രു​വ​ന​ന്ത​പു​ര​ത്തും എ​ത്തും. ദി​വ​സേ​ന​യു​ള്ള സ്പെ​ഷൽ ട്രെ​യി​ൻ ആ​യ​തി​നാ​ൽ മു​ഴു​വ​ൻ യാ​ത്ര​ക്കാ​രും സീ​റ്റു​ക​ൾ, ബ​ർ​ത്തു​ക​ൾ റി​സ​ർ​വ് ചെ​യ്യേ​ണ്ട​താ​ണ്. കോ​വി​ഡ് മൂ​ലം അ​ട​ച്ചി​ട്ട ച​ങ്ങ​നാ​ശേ​രി​യി​ലെ റി​സ​ർ​വേ​ഷ​ൻ ഓ​ഫീ​സ് തു​റ​ന്നു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 22 കോ​ച്ചു​ക​ളാ​ണ് സ്പെ​ഷ​ൽ ട്ര​യി​നി​ലു​ള്ള​ത്. ച​ങ്ങ​നാ​ശേ​രി​യി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച റെ​യി​ൽ​വേ മ​ന്ത്രാല​യ ന​ട​പ​ടി​യേ​യും ഇ​തി​നുവേ​ണ്ട ന​ട​പ​ടി​ക​ൾ ചെ​യ്ത കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യേ​യും സെ​ൻ​ട്ര​ൽ ട്രാ​വ​ൻ​കൂ​ർ ഡ​വ​ല​പ്മെ​ന്‍റ് കൗ​ണ്‍​സി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബേ​ബി​ച്ച​ൻ മു​ക്കാ​ട​ൻ അ​ഭി​ന​ന്ദി​ച്ചു.