ക​ട​ലി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Tuesday, September 29, 2020 10:21 PM IST
തു​റ​വൂ​ർ: ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​ട​ക്ക​ര​പ്പ​ള്ളി ഒ​റ്റ​മ​ശേ​രി ചി​ങ്കു​ത​റ​യി​ൽ ടെ​ൻ​സി​ന്‍റെ മ​ക​ൻ അ​ജ​യ് എ​ന്നു വി​ളി​ക്കു​ന്ന അ​ല(19)​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ തെ​ര​ച്ചി​ൽ സം​ഘം ക​ണ്ടെ​ത്തി​യ​ത്. ചേ​ർ​ത്ത​ല ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ തീ​ര​ത്ത് സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മൊ​ത്ത് ഫു​ട്ബോ​ൾ ക​ളി​ച്ച ശേ​ഷം ക​ട​ലി​ൽ ഇ​റ​ങ്ങി​യ​പ്പോ​ൾ കൂ​റ്റ​ൻ തി​ര​മാ​ല​യി​ൽ പെ​ടു​ക​യാ​യി​രു​ന്നു.

കോ​സ്റ്റ​ൽ പോ​ലീ​സും പ​ട്ട​ണ​ക്കാ​ട് പോ​ലീ​സും മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ വീ​ണ്ടും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്തി​യ​ത്. പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് മൃ​ത​ദേ​ഹം ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​യ്ക്ക് മാ​റ്റി. അമ്മ: വി​ജി. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ന​ശ്വ​ര, ഹെ​യ്ഡ​ൻ.