ഇ​ലക്‌ട്രിസി​റ്റി ഓ​ഫീ​സ് മാ​റ്റാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന്
Tuesday, September 29, 2020 10:23 PM IST
ചേ​ർ​ത്ത​ല:​ പ​തി​റ്റാ​ണ്ടു​ക​ളാ​യി ത​ണ്ണീ​ർ​മു​ക്ക​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ല​ക്‌ട്രിസി​റ്റി ഓ​ഫീ​സ് മാ​റ്റാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ത​ണ്ണീ​ർ​മു​ക്കം വി​ക​സ​നസ​മി​തി സ​ർ​ക്കാ​രി​നോ​ടാവ​ശ്യ​പ്പെ​ട്ടു. ഇ​തു സം​ബ​ന്ധി​ച്ചു ന​ട​ന്ന യോ​ഗ​ത്തി​ൽ വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​ൻ കെ. ​ബാ​ബു അ​ധ്യ​ക്ഷ​ത വഹിച്ചു. ക​ണ്‍​വീ​ന​ർ ത​ണ്ണീ​ർ​മു​ക്കം ശി​വ​ശ​ങ്ക​ര​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ സു​ബ്ര​ഹ്മ​ണ്യ​ൻ മൂ​സ​ത്, ജി.​ ഗോ​പി, ജോ​ർ​ജ് കാ​രാ​ച്ചി​റ, ടി.​ എ​ൻ. ശ്രീ​ധ​ര​ൻ, പ്ര​സ​ന്ന​ൻ ക​ല്ലാ​യി, ബേ​ബി തോ​മ​സ് എ​ന്നി​വ​ർ പ്രസംഗിച്ചു. ത​ണ്ണീ​ർ​മു​ക്കം ഇ​ല​ക്‌ട്രിസി​റ്റി ഓ​ഫീ​സ് സ്ഥി​തി​ചെ​യ്യു​ന്ന​ത് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ്. ഈ ​കെ​ട്ടി​ട​വും സ്ഥ​ല​വും വൈ​ദ്യു​തി വ​കു​പ്പി​ന് കൈ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ക​സ​ന സ​മി​തി മാ​സ​ങ്ങ​ൾ​ക്ക് മു​ന്പു​ത​ന്നെ ഇ​റി​ഗേ​ഷ​ൻ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, വൈ​ദ്യു​തി​മ​ന്ത്രി എം.​എം. മ​ണി, സ്ഥ​ലം എം​എ​ൽ​എ​യും മ​ന്ത്രി​യു​മാ​യ പി. ​തി​ലോ​ത്ത​മ​ൻ എ​ന്നി​വ​ർ​ക്കും കൂ​ടാ​തെ ഇ​ല​ക്‌ട്രിസി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നും നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ഇ​തു​വ​രെ​യാ​യി​ട്ടും ഉ​ചി​ത​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​യി​ട്ടി​ല്ല.