എ​ൽ​ഡി​എ​ഫ് ബ​ഹു​ജ​ന കൂ​ട്ടാ​യ്മ ന​ട​ത്തി
Tuesday, September 29, 2020 10:23 PM IST
ആ​ല​പ്പു​ഴ: യു​ഡി​എ​ഫി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും അ​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ​യും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ അ​സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ​യും എ​ൽ​ഡി​എ​ഫ് ആ​ല​പ്പു​ഴ ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ഹു​ജ​ന കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു.
ആ​ലു​ക്കാ​സ് ഗ്രൗ​ണ്ടി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് സ​ംഘ​ടി​പ്പി​ച്ച കൂ​ട്ടാ​യ്മ എ​ൽ​ഡി​എ​ഫ് സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ്-​ബി​ജെ​പി കൂ​ട്ടു​കെ​ട്ട് സ​മ​ര കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ കോ​വി​ഡ് വ്യാ​പ​നം ന​ട​ത്തു​ന്ന​താ​യി എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ ആ​രോ​പി​ച്ചു. പ​ഴ​യകാ​ല​ത്ത് ന​ന്പൂ​തി​രി​മാ​ർ സം​ബ​ന്ധം കൂ​ടാ​ൻ പോ​കു​ന്ന​തു പോ​ലെ സ​ന്ധ്യ​യോ​ടെ റാ​ന്ത​ലു​മാ​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ കോ​വി​ഡ് സെ​ന്‍റ​റി​ലേ​ക്ക് പോ​കു​ന്ന​ത്. പ​ക​ൽ മു​ഴു​വ​ൻ ഇ​വ​ർ സ്വ​ന്തം പേ​ര് മ​റ​ച്ചുപി​ടി​ച്ച് നാ​ടാ​കെ കോ​വി​ഡ് വ്യാ​പ​നം ന​ട​ത്തു​ന്നു​വെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ ആ​ക്ഷേ​പ​രൂ​പേ​ണ പ​റ​ഞ്ഞു. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ ആ​ർ. നാ​സ​ർ, ജേ​ക്ക​ബ് ഉ​മ്മ​ൻ, ക​ണ്ട​ല്ലൂ​ർ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, ര​ഘു​നാ​ഥ​ൻ നാ​യ​ർ, ഐ. ​ഷി​ഹാ​ബു​ദ്ദീ​ൻ, സി.​ബി. ച​ന്ദ്ര​ബാ​ബു, ജി. ​കൃ​ഷ്ണ​പ്ര​സാ​ദ്, ദീ​പ്തി അ​ജ​യ​കു​മാ​ർ, എം. ​സ​ത്യ​പാ​ല​ൻ, സ​ത്യ​നേ​ശ​ൻ, മ​നു സി. ​പു​ളി​ക്ക​ൽ, എ​ച്ച്. സ​ലാം, കെ.​ഡി. മ​ഹീ​ന്ദ്ര​ൻ, പി. ​ഗാ​ന​കു​മാ​ർ, എ. ​ഓ​മ​ന​ക്കു​ട്ട​ൻ, വി.​ബി. അ​ശോ​ക​ൻ, അ​ജ​യ് സു​ധീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.