താ​പ​നി​ല​യ ക​വാ​ട​ത്തി​ൽ ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ പ്ര​തി​ഷേ​ധം
Tuesday, September 29, 2020 10:23 PM IST
ഹ​രി​പ്പാ​ട്: കോ​വി​ഡ് വ്യാ​പ​നം മ​റ​ച്ചു​വ​ച്ചു എ​ന്നാ​രോ​പി​ച്ച് ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ താ​പ​നി​ല​യ ക​വാ​ട​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു. കാ​യം​കു​ളം താ​പ​നി​ല​യ​ത്തി​ൽ സൗ​രോ​ർ​ജ ക​രാ​ർ ക​ന്പ​നി സൈ​റ്റി​ലെ ജീ​വ​ന​ക്കാ​ർ കോ​വി​ഡ് രോ​ഗ​ബ​ാധി​ത​രാ​യ വി​വ​രം മ​റ​ച്ചു​വ​ച്ച് സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​രെ ജോ​ലി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു എ​ന്നാ​രോ​പി​ച്ച് ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ താ​പ​നി​ല​യ​ത്തി​ലെ പ്ര​ധാ​ന ക​വാ​ട​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു.
ടാ​റ്റാ ക​ന്പ​നി​യു​ടെ സേ​ഫ്റ്റി ഓ​ഫീ​സ​ർ​ക്കും ഡ്രൈ​വ​ർ​ക്കും ക​ഴി​ഞ്ഞദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ​കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം തൊ​ഴി​ൽ ശാ​ല​ക​ളി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചാ​ൽ സ​ഹ​ജീ​വ​ന​ക്കാ​ർ എ​ല്ലാം ക്വാ​റ​ന്‍റൈനി​ൽ പ്ര​വേ​ശി​ക്കേ​ണ്ട​താ​ണെ​ന്നാ​ണ് ആ​രോ​ഗ്യവ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം.
എ​ന്നാ​ൽ കോ​വി​ഡ് ബാ​ധി​ത​നാ​യ ഡ്രൈ​വ​റു​ടെ വാ​ഹ​ന​ത്തി​ലാ​ണ് ടാ​റ്റ ക​ന്പ​നി ജീ​വ​ന​ക്കാ​രും അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും നി​ര​ന്ത​രം യാ​ത്ര​ചെ​യ്യു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം. സേ​ഫ്റ്റി ഓ​ഫീ​സ​റാ​ക​ട്ടെ എ​ല്ലാ വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ളു​മാ​യി നി​ര​ന്ത​ര സ​ന്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന​യാ​ളും. ഇ​വ​ർ രോ​ഗ​ബാ​ധി​ത​രാ​യ വി​വ​രം ആ​രോ​ഗ്യവ​കു​പ്പ് അ​ധി​കാ​രി​ക​ളെ അ​റി​യി​ച്ച് സ​ന്പ​ർ​ക്ക ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​വ​രു​മാ​യി നേ​രി​ട്ട് സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രെ ക്വാ​റ​ന്‍റൈൻ ചെ​യ്യാ​തെ ജോ​ലി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത​റി​ഞ്ഞാ​ണ് ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 11 മു​ത​ൽ താ​പ​നി​ല​യം പ്ര​ധാ​ന ക​വാ​ട​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച​ത്.
സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക ആ​രോ​ഗ്യവ​കു​പ്പ് അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ ക്വാ​റ​ന്‍റൈനി​ലേ​ക്ക് മാ​റ്റി​യ​തി​നെ ത്തു​ട​ർ​ന്ന് ഒ​ന്ന​ര​യ്ക്ക് പ്ര​തി​ഷേ​ധ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. ഉ​ച്ച​യ്ക്കുശേ​ഷം ഇ​തേ ക​ന്പ​നി​യി​ലെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​ക്കും കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു. സ്വ​കാ​ര്യ ലാ​ബി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​റ്റു ര​ണ്ടു​ജീ​വ​ന​ക്കാ​ർ​ക്കു കൂ​ടി രോ​ഗം സ്ഥി​രീ​കരിച്ച​താ​യും പ​റ​യു​ന്നു. 13 പേ​രെ മാ​ത്ര​മാ​ണ് നി​ല​വി​ൽ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നാ​ളെ ചി​ങ്ങോ​ലി ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. കാ​ന്‍റീ​നി​ൽ വ​രു​ന്ന മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും കോവി​ഡ് ടെ​സ്റ്റി​നു വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും യൂ​ണി​യ​നു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​രെ ജോ​ലി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ക​ന്പ​നി​ക്കെ​തി​രേ പ​ക​ർ​ച്ച​വ്യാ​ധി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ധി​കാ​രി​ക​ളും ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളും ക​രാ​റു​കാ​രു​ടെ പ്ര​തി​നി​ധി​ക​ളും ഉ​ൾ​പ്പെ​ട്ട കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ നി​രീ​ക്ഷ​ണ സ​മി​തി അ​ടി​യ​ന്തര​മാ​യി രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും എ​ൻ​ടി​പി​സി ട്രേ​ഡ് യൂ​ണി​യ​ൻ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​വി​ജ​യ​കു​മാ​ർ, ക​ണ്‍​വീ​ന​ർ യു. ​അ​ശോ​ക് കുമാ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.