പ്ര​തി​ഭാ​വേ​ദി-2020 സം​ഘ​ടി​പ്പി​ച്ചു
Wednesday, September 30, 2020 10:50 PM IST
ആ​ല​പ്പു​ഴ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ പ​രീ​ക്ഷ​കളിൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ച്ചു. പ്ര​തി​ഭാ​വേ​ദി-2020 എ​ന്നു പേ​രി​ട്ട് ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച സം​ഗ​മം ച​ങ്ങ​നാ​ശേ​രി ഹോ​ളി​ക്യൂ​ൻ​സ് പ്രോ​വി​ൻ​സ് വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ല​ർ സി​സ്റ്റ​ർ ആ​നി തോ​മ​സ് സി​എം​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മ​നോ​ജ് ക​റു​ക​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ഫി​ലോ ക്രി​സ്റ്റി മു​ഖ്യ​പ്ര​ഭാ​ഷ​ക​യാ​യി. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. മ​നോ​ജ്കു​മാ​ർ, ഡി​ഇ​ഒ ഭാ​ര​തി ഷേ​ണാ​യി, മു​ൻ ഹെ​ഡ്മി​സ്ട്ര​സ് മി​ന്നി​ ലൂ​ക്ക്, ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സു​നി​മോ​ൾ ജ​യിം​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ്, ഹെ​ഡ്മി​സ്ട്ര​സ് ലി​ജി സെ​ബാ​സ്റ്റ്യ​ൻ, കെ.​എ. അ​ല​ക്സാ​ണ്ട​ർ, അ​ലീ​ന അ​ന്ന തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.